Meat Rice: ഇന്ന് ഉച്ചയ്ക്ക് രുചിയൂറും ഇറച്ചിചോര്‍ ആയാലോ?

ഇറച്ചിച്ചോര്‍

ബീഫ് – 1/2 കിലോ(ഇടത്തരം കഷണങ്ങള്‍ ആക്കിയത്)

ബസ്മതി അരി – 2 കപ്പ്

ഉരുളക്കിഴങ്ങ് – 1 വലുത്

സവാള – 3 എണ്ണം

തക്കാളി – 1 വലുത്

ഇഞ്ചി – ഒരു ചെറിയ കഷ്ണം

വെളുത്തുള്ളി – 15-20 അല്ലി

പച്ചമുളക് – 3 എണ്ണം

മുളക്പൊടി – 1 ടേബിള്‍സ്പൂണ്‍

മല്ലിപ്പൊടി – 1 1/2 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍

ഗരം മസാല – 1 ടീസ്പൂണ്‍

കുരുമുളക് പൊടി – 2 ടീസ്പൂണ്‍

പെരുംജീരകം – 1 ടീസ്പൂണ്‍

കറുകപട്ട – ഒരു ചെറിയ കഷ്ണം

ഏലക്ക – 5 എണ്ണം

തക്കോലം – 1

ഗ്രാമ്പു – 6 എണ്ണം

തൈര് – 1 1/2

മല്ലിയില അരിഞ്ഞത് – 1/2 കപ്പ്

പുതിനയില അരിഞ്ഞത് – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – പാകത്തിന

എണ്ണ – 1/2 ടേബിള്‍സ്പൂണ്‍

നെയ്യ് – 1 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ബീഫില്‍ നീളത്തില്‍ അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത്, മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, കുരുമുളക് പൊടി അരിഞ്ഞ മല്ലിയില, പുതിനയില, തക്കാളി തൈര്, ഉപ്പ് എന്നിവ ചേര്‍ത്ത് യോജിപ്പിച്ചു വെക്കുക.

പ്രഷര്‍കുക്കര്‍ ചൂടാക്കി അതില്‍ അല്‍പം എണ്ണയൊഴിച്ച ശേഷം, പെരുംജീരകം, പട്ട, ഗ്രാമ്പു, തക്കോലം, ഏലക്ക എന്നിവ മൂപ്പിക്കുക.

അതിലേക്ക് ബീഫ് കൂട്ട് ചേര്‍ത്ത് അരക്കപ്പ് വെള്ളവും ചേര്‍ത്ത് 4 വിസില്‍ വരെ വേവിക്കുക.

കുക്കര്‍ തുറന്ന് അരിക്ക് ആവശ്യമായ വെള്ളം (1 കപ്പ് അരിക്ക് 2 കപ്പ് വെള്ളം) ചേര്‍ത്ത് തിളച്ചു വരുമ്പോള്‍ കഴുകി വച്ച അരി, കഷ്ണങ്ങള്‍ ആക്കിയ ഉരുളക്കിഴങ്ങ് എന്നിവ ചേര്‍ക്കുക.

നെയ്യ്, ഗരംമസാല എന്നിവ കൂടെ ചേര്‍ത്ത് 1 വിസില്‍ വരുന്ന വരെ ഫുള്‍ ഫ്ലെയിമിലും പിന്നീട് ചെറുതീയില്‍ 1 വിസില്‍ വരുന്ന വരെയും വേവിക്കുക.
ശേഷം തീ അണച്ചു 15 മിനുട്ട് കൂടി കുക്കറില്‍ വെയിറ്റ് മാറ്റി വെക്കുക.

പുഴുങ്ങലരിയിലും ഇതേ രീതിയില്‍ ചെയ്തെടുക്കാവുന്നതാണ്, 3 വിസില്‍ വരെ ചെറുതീയില്‍ വേവിച്ചു എടുക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News