Frustration: ഫ്രസ്‌ട്രേഷന്‍ കുറയ്ക്കാന്‍ ചില വഴികളിതാ..

ഫ്രസ്‌ട്രേഷന്‍ അനിയന്ത്രിതമായി നീണ്ടു പോകുന്നത് മാനസികമായും ശാരീരികമായുമൊക്കെ ബാധിക്കാനിടയാക്കും. നിരാശ അഥവാ ഫ്രസ്‌ട്രേഷന്‍ കുറയ്ക്കാനുള്ള ചില വഴികള്‍ പരിചയപ്പെടാം.

മെഡിറ്റേഷന്‍

മനസ്സിന് നല്‍കുന്ന വ്യായാമം എന്ന് മെഡിറ്റേഷനെ വിളിക്കാവുന്നതാണ്. അമിതമായ നിരാശയും വിഷാദവുമൊക്കെ തോന്നുന്ന സമയത്ത് മെഡിറ്റേഷന്‍ ചെയ്യുന്നത് നെഗറ്റീവ് ചിന്താഗതികളെ പുറംതള്ളാന്‍ സഹായിക്കും. രാവിലെ എഴുന്നേറ്റയുടനോ അല്ലെങ്കില്‍ കിടക്കുന്നതിനു മുമ്പോ മെഡിറ്റേഷന്‍ ശീലമാക്കാം. ഉറക്കത്തെ സുഖകരമാക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും മെഡിറ്റേഷന്‍ മികച്ചതാണ്.

വര്‍ക്കൗട്ട്

മാനസിക-ശാരീരിക ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതില്‍ വര്‍ക്കൗട്ടിന് വലിയ സ്ഥാനമാണ് ഉള്ളത്. നിത്യവും വര്‍ക്കൗട്ട് ചെയ്യുന്നത് സമ്മര്‍ദം, വിഷാദം, അമിത ഉത്കണ്ഠ തുടങ്ങിയ അവസ്ഥകള്‍ കുറയ്ക്കും. വ്യായാമം വഴി ഉത്പാദിപ്പിക്കപ്പെടുന്ന ഡോപമൈന്‍ ഉള്‍പ്പെടെയുള്ള ഹോര്‍മോണുകള് ഉത്പാദിപ്പിക്കുകും അവ സന്തോഷത്തോടെയും ഊര്‍ജത്തോടെയും ഇരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നത് നല്ലതാണ്.

ശ്വസന വ്യായാമം

ബ്രീതിങ് വ്യായാമങ്ങള്‍ മനസ്സിനെയും ശരീരത്തെയും സുഖപ്പെടുത്താന്‍ പ്രാപ്തമാണ്. യോഗ പോലുള്ള വ്യായാമങ്ങളും ശീലമാക്കാം. ആഴത്തിലൊരു ബ്രീത് എടുക്കുന്നത് മനസ്സിന് സുഖം പകരുന്നതിനൊപ്പം ശരീരത്തിലെ മസിലുകളെയും റിലാക്‌സ് ആകാന്‍ സഹായിക്കുന്നു. ഏതുസമയത്തും എപ്പോള്‍ വേണമെങ്കിലും ചെയ്യാം എന്നതും ബ്രീതിങ് എക്‌സര്‍സൈസുകളുടെ ഗുണമാണ്.

സുഹൃത്തുക്കള്‍

നെഗറ്റീവ് ചിന്തകളാല്‍ മനസ്സ് കാടുകയറുമ്പോള്‍ വ്യതിചലിപ്പിക്കാനുള്ള വഴികളും സ്വയം കണ്ടെത്തുന്നത് നല്ലതാണ്. മനസ്സിലുള്ള വിഷമങ്ങളും ആശങ്കകളുമൊക്കെ വിശ്വസ്തരായ സുഹൃത്തിനോടോ കുടുംബാംഗങ്ങളോടോ പങ്കുവെക്കുന്നത് ഗുണം ചെയ്യും. സ്വന്തം പരിശ്രമം കൊണ്ട് ഫലം കാണുന്നില്ലെന്ന് തോന്നിയാല്‍ നിര്‍ബന്ധമായും കൗണ്‍സിലിങ്ങിനോ തെറാപ്പിക്കോ വിധേയമാകണം. ജീവിതത്തിലെ പല തിരഞ്ഞെടുപ്പുകളിലും ആശങ്കകള്‍ വരുമ്പോഴും ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കാം.

സംഗീതം

സംഗീതം, നൃത്തം തുടങ്ങിയ കലകള്‍ക്കും നിരാശയെ പമ്പകടത്താനുള്ള കഴിവുണ്ട്. നിരാശകൊള്ളുന്ന സമയത്ത് റിലാക്‌സ് ചെയ്യിക്കുന്ന വിധത്തിലുള്ള സംഗീതം കേള്‍ക്കുന്നത് നല്ലതാണ്. നല്ല ഉറക്കം കിട്ടാനും വിഷാദം കുറയ്ക്കാനുമൊക്കെ സംഗീതത്തിന് കഴിവുണ്ട്. ശരീരത്തില്‍ ഹാപ്പി ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നതിലും സംഗീതത്തിന് സ്ഥാനമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News