Saji Cheriyan; സജി ചെറിയാനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന ഹർജി; ഹർജിക്കാർക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ഭരണഘടനയെ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനെ (Saji Cheriyan MLA) അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഹർജിക്കാർക്ക് ഹൈക്കോടതിയുടെ (Highcourt) രൂക്ഷ വിമർശനം.

ഹർജിയിലെ ആവശ്യം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നും ഫയലിൽ സ്വീകരിക്കാകാനാവില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. ഒരു എം എൽ എ യെ അയോഗ്യനാക്കാൻ നിയമത്തിൽ എന്ത് വ്യവസ്ഥയാണ് ഉള്ളതെന്ന് കോടതി ചോദിച്ചു . ജനപ്രാതിനിത്യ നിയമപ്രകാരം ഒരു എം.എൽ.എയ്ക്ക്എങ്ങനെ അയോഗ്യത കൽപ്പിക്കുമെന്ന് കോടതി ആരാഞ്ഞു. തുടർന്ന് സർക്കാർ നിലപാട് അറിയുന്നതിനായി കേസ് അടുത്ത മാസം രണ്ടിലേക്ക് മാറ്റി.

ഹർജിക്കാരൻ ഹാജരാക്കിയ രേഖകളിൽ ആവശ്യം അനുവദിക്കുന്നതിന് മതിയായ കാര്യങ്ങൾ ഇല്ലന്ന് കോടതി വ്യക്തമാക്കി. സജി ചെറിയാനെ എം എൽ എ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ഏലംകുളം ചെറുകര സ്വദേശി ബിജു പി ചെറുമൻ, വയലാർ രാജീവൻ എന്നിവർ സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റീസ് എസ്.മണി കുമാറും ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന ഡിവിഷൻബഞ്ച് പരിഗണിച്ചത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News