Custodial Death; രാജ്യത്ത് കസ്റ്റഡി മരണത്തിൽ വൻ വർദ്ധന; ഏറ്റവും മുന്നിൽ യുപി

രാജ്യത്ത് കസ്റ്റഡി മരണത്തിൽ (Custodial Death) വലിയ വർദ്ധനവ് . കഴിഞ്ഞ രണ്ടുവർഷത്തിൽ 4484 പേർ പേർ പൊലീസ് കസ്റ്റഡിയിൽ മരിച്ചു.ഏറ്റവും അധികം കസ്റ്റഡി മരണം യുപിയിലാണ് (Utharpradesh).

രാജ്യത്ത് കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണങ്ങള്‍ നടന്നത് ബിജെപി (BJP) ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍. 952 കസ്റ്റഡി മരണങ്ങളാണ് 2020 മുതൽ 2022 വരെയുള്ള കാലയളവില്‍ യുപിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തൊട്ടുപിന്നില്‍ പശ്ചിമബംഗാളാണ് (West Bangal). 442 കസ്റ്റഡി മരണങ്ങളാണ് ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്തത്.

2020 ഏപ്രില്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കണക്കുകളാണ് ഇതെന്നും ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായി അറിയിച്ചു. രാജ്യത്താകെ 4484 കസ്റ്റഡി മരണങ്ങളാണ് ഇക്കാലയളവില്‍ ഉണ്ടായത്. ബിഹാറില്‍ 396 കസ്റ്റഡി മരണങ്ങളാണ് ഉണ്ടായത്. മധ്യപ്രദേശില്‍ 364 , മഹാരാഷ്ട്രയില്‍ 340, ഗുജറാത്തില്‍ 225, തമിഴ്‌നാട്ടിൽ 172 വീതം എന്നിങ്ങനെയാണ് കസ്റ്റഡി മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കേരളത്തിൽ കഴിഞ്ഞവർഷം 48 കസ്റ്റഡി മരണങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത്.എന്നാൽ മരണങ്ങളുടെ മൊത്തം കണക്കിൽ 233 എണ്ണം പോലീസ് ഏറ്റുമുട്ടലിൽ ഉണ്ടായതാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

ദാദ്ര നഗര്‍ഹവേലി, ഡാമന്‍ ഡിയു, ലഡാക്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഒറ്റ കസ്റ്റഡി മരണം പോലും ഉണ്ടായിട്ടില്ല. കസ്റ്റഡി മരണങ്ങളില്‍ പൊലീസ് ആണ് പ്രതിക്കൂട്ടിലെന്നും, പൊലീസും ക്രമസമാധാനപാലനവും സംസ്ഥാന പരിധിയില്‍ വരുന്ന കാര്യമാണെന്നും മറുപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here