Death; തിരുനാവായയിൽ പതിനൊന്ന് വയസുകാരൻ മദ്രസയിൽ തൂങ്ങിമരിച്ചു

മലപ്പുറം തിരുനാവായയിൽ വിദ്യാർത്ഥി മദ്രസയിൽ തൂങ്ങിമരിച്ചു. കൈത്തകര ഹിഫ്ളുൽ ഖുർആൻ കോളേജിലെ വിദ്യാർത്ഥി സാലിഹാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.കൊണ്ടോട്ടി കാടപടി സ്വദേശിയാണ് സാലിഹ്. കൈത്തകര ഹിഫ്ളുൽ ഖുർആൻ കോളേജിലെ വിദ്യാർത്ഥിയാണ് 11 വയസ്സുള്ള സാലിഹ് .

താമസിച്ച് പഠിക്കുന്ന കെട്ടിടത്തിന്റെ മുകളിലെ നിലയിൽ ആണ് പുലർച്ചെ മൃതദേഹം കണ്ടെത്തിയത്. ജംഷീർ – ഷഹർബാൻ ദമ്പതികളുടെ ഇരട്ടക്കുട്ടികളിലുള്ള മകനാണ് സാലിഹ് . കൂടെയുള്ള കുട്ടി ഈ സമയം വീട്ടിലായിരുന്നു. കഴിഞ്ഞ ദിവസമാണ് സാലിഹ് വീട്ടിൽ പോയി തിരിച്ചു വന്നത്. പഠിക്കാൻ മിടുക്കനായ സാലിഹ് ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.

പൊലീസും പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കൽപകഞ്ചേരി പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News