Ragging : തലയിണയുമായി സെക്സിനു നിർബന്ധിച്ചു; മധ്യപ്രദേശ് മെഡിക്കൽ കോളേജ് റാഗിങിൽ പൊലീസ് കേസ്

തലയിണയുമായും സഹപാഠികളുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതായി അഭിനയിക്കാൻ ജൂനിയർ വിദ്യാർത്ഥികളെ നിർബന്ധിച്ചു എന്ന പരാതിയിൽ മധ്യപ്രദേശിലെ മെഡിക്കൽ കോളജിലെ മെഡിക്കൽ കോളജിൽ വിദ്യാർത്ഥികളെ റാഗ് ചെയ്ത സീനിയർ എംബിബിഎസ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. റാഗിംഗ് അസഹനീയമായതോടെ ജൂനിയർ വിദ്യാർത്ഥികൾ യുജിസിയെയും ആന്റി റാഗിങ് സെല്ലിനെയും വിവരമറിയിക്കുകയായിരുന്നു.

ഇൻഡോറിലെ എംജിഎം കോളജിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സീനിയർ എംബിബിഎസ് വിദ്യാർത്ഥികൾ താമസിക്കുന്ന ഫ്ലാറ്റിൽ വച്ചായിരുന്നു ക്രൂരമായ റാഗിങ്. ജൂനിയർ വിദ്യാർത്ഥികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത ഇവർ പരസ്പരം മുഖത്തടിയ്ക്കാൻ നിർബന്ധിക്കുകയും ചെയ്തു. ബാച്ചിലെ ഏതെങ്കിലും വിദ്യാർത്ഥിനിയുടെ പേര് തിരഞ്ഞെടുത്ത് അവരെ അവഹേളിക്കാനും ഇവർ നിർബന്ധിച്ചു. കോളജിലെ ചില പ്രൊഫസർമാർ റാഗിംഗ് വിവരമറിഞ്ഞിട്ടും ഇടപെട്ടില്ല എന്നും വിദ്യാർത്ഥികൾ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News