ഭാര്യ എപ്പോഴും കൂടെ വേണം, ഭർത്താവിന്റെ വേറിട്ട യാത്രകൽ ഇങ്ങനെ

ഫിലിപ്പീൻസ് സ്വദേശിയായ റെയ്മണ്ട് ഫോർച്ചുനാഡോ എന്ന യുവാവാണ് ഈ കഥയിലെ താരം. ഭാര്യ എപ്പോഴും കൂടെ ഉണ്ടാകണമെന്ന് ആഗ്രഹിച്ച ഭർത്താവിന്റെ വേറിട്ട യാത്രയുടെ കഥയാണിത് .ഫോർച്ചുനോഡോയും ഭാര്യയും ചേർന്ന് ഈ അവധിക്കാലം ആഘോഷമാക്കാനായി യാത്രയ്ക്ക് ഒരുങ്ങിയതായിരുന്നു. എന്നാൽ സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ ഭാര്യക്ക് ഫോർച്ചുനോഡോയ്ക്കൊപ്പം പോകാൻ സാധിച്ചില്ല. ഭാര്യയുടെ അസാന്നിധ്യത്തിൽ അവരുടെ മുഖമുള്ള തലയിണയും ചേർത്തു പിടിച്ചായിരുന്നു ഫോർച്ചുനോഡോയുടെ യാത്ര. യാത്രയുടെ ചിത്രങ്ങളും ഫോർച്ചുനോഡോ പങ്കുവച്ചു.

‘പ്രണയം നിറഞ്ഞ വിനോദയാത്ര’ എന്ന കുറിപ്പോടെയാണ് ഭാര്യയുടെ ചിത്രമുള്ള തലയിണയുമായുള്ള ചിത്രം അദ്ദേഹം പങ്കുവച്ചത്. ഭക്ഷണം കഴിക്കുമ്പോഴും ഷോപ്പിങ് നടത്തുമ്പോഴും എല്ലാം ഫോർച്ചുനോഡോയ്ക്കൊപ്പം ഈ തലയിണയുണ്ട്. ഭാര്യയുടെ അസാന്നിധ്യം യാത്രയിലൂടനീളം മറക്കുന്നതിനു വേണ്ടിയാണ് ഈ തലയിണ കൂടെ കൊണ്ടുനടക്കന്നതെന്നും അദ്ദേഹം പറഞ്ഞു. തലയിണയ്ക്കൊപ്പമുള്ള ഫോർച്ചുനോഡോയുടെ ചിത്രങ്ങൾ നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News