Documentary: ലോക സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് ആദരമായി “സല്യൂട്ട് ദി നേഷന്‍സ്”; റെക്കോർഡ് നേട്ടത്തിൽ  മലയാളി സഹോദരിമാര്‍ 

ലോക സമാധാനവും ലോക ദേശീയ ഗാനങ്ങളും  ആസ്പദമാക്കി  നിര്‍മ്മിച്ച “സല്യൂട്ട് ദി നേഷന്‍സ്” ഡോക്യുമെന്ററി(documentary)ക്ക് അംഗീകാരം. ലോക റെക്കോര്‍ഡ്(world record) നൽകി ആദരിക്കലും ഫിലിമിന്റെ പ്രദര്‍ശനവും ജൂലൈ 28ന് ഓസ്ട്രേലിയയിലെ ബ്രിസ്ബേന്‍ സിറ്റിയിലുള്ള സെന്റ്.ജോണ്‍സ് കത്തീഡ്രല്‍ ഹാളില്‍ നടക്കും.

ലോക ചരിത്രത്തില്‍  ആദ്യമായി ലോകത്തിലെ മുഴുവന്‍ ഭൂഖണ്ഡങ്ങളില്‍ നിന്നും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരെയടക്കം 75 ല്‍ പ്പരം രാജ്യക്കാരെ  ഉള്‍പ്പെടുത്തി ലോക സമാധാനം, ദേശീയ ഗാനം  എന്നീ വിഷയങ്ങള്‍  ആസ്പദമാക്കി  നിര്‍മ്മിക്കുന്ന ലോകത്തിലെ ആദ്യ ഡോക്യുമെന്ററി ഫിലിമാണിത്.

ഉച്ചയ്ക്ക് 1.00ന് യുണൈറ്റഡ് നേഷന്‍സ് അസോസിയേഷന്‍ ഓസ്ട്രേലിയ  ക്വീന്‍സ്ലാന്‍ഡ് ഡിവിഷനും പീസ് കീപ്പേഴ്സ് ഓസ്‌ട്രേലിയയും എര്‍ത്  ചാര്‍ട്ടര്‍ ഓസ്ട്രേലിയയും  ആഗ്‌നസ് ആന്റ് തെരേസ പീസ് ഫൗണ്ടേഷനുമായി സംയുക്തമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളെ കുറിച്ചും അവയുടെ ദേശീയ ഗാനങ്ങളെകുറിച്ചും അന്താരാഷ്ട്ര ഭാഷകളെകുറിച്ചും 9 വര്‍ഷം കഠിനമായ  ഗവേഷണം നടത്തി , ലോക സമാധാനത്തിനും മാനവ സ്‌നേഹം ഊട്ടിയുറപ്പിക്കുന്നതിനുമായി ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങള്‍ മനഃ പാഠമാക്കി  പാടി ലോകത്തില്‍ പുതിയൊരു റെക്കോര്‍ഡ് സൃഷ്ടിച്ച ഓസ്ട്രേലിയയിലെ  ബ്രിസ്‌ബെന്‍ സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന ആലപ്പുഴ ചേര്‍ത്തല തൈക്കാട്ടുശ്ശേരി  സ്വദേശികളായ ആഗ്‌നെസ് ജോയിയും  തെരേസ ജോയിയുമാണ് ഡോക്യുമെന്ററിയുടെ രചന നിര്‍വഹിച്ചത്.

നിര്‍മാണവും സംവിധാനവും ആഗ്‌നസിന്റെയും തെരേസയുടേയും പിതാവും ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന  നടനും എഴുത്തുകാരനും സംവിധായകനുമായ  ജോയ് കെ.മാത്യുവാണ്.

ചടങ്ങിൽ അതിഥികളുടെ ആവശ്യപ്രകാരം ആഗ്നെസും തെരേസയും  വിവിധ രാജ്യങ്ങളുടെ ദേശീയഗാനാലപിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരടക്കം  വിവിധ രാജ്യങ്ങളുടെ കോണ്‍സുലേറ്റ് പ്രതിനിധികള്‍ ,  യുണൈറ്റഡ് നേഷന്‍സ് അസോസിയേഷന്‍ ഓസ്ട്രേലിയ ക്വീന്‍സ്ലാന്‍ഡ് ഡിവിഷന്‍  പ്രതിനിധികള്‍ ,ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, സല്യൂട്ട് ദി നേഷന്‍സ് ഇന്റര്‍നാഷണല്‍ ചീഫ് കോ ഓര്‍ഡിനേറ്റര്‍ ക്ലം ക്യാമ്പ്ബെല്‍, ആഗ്‌നെസ് ജോയ് തെരേസ ജോയ്, ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങളെക്കുറിച്ചും അന്താരാഷ്ട്ര ഭാഷകളെക്കുറിച്ചും ഗവേഷണം നടത്താനും ദേശീയ ഗാനങ്ങള്‍ മനഃ പാഠമാക്കി  പഠിക്കാനും ഇരുവര്‍ക്കും മൂന്നാം ക്ലാസ്സ് മുതല്‍ സ്‌കൂള്‍ പഠനത്തോടൊപ്പം മികച്ച പരിശീലനം നല്‍കിയ ആഗ്നസിന്റേയും  തെരേസയുടേയും പിതാവും  ഈ ഡോക്യുമെന്ററി ഫിലിമിന്റെ   നിര്‍മ്മാതാവും  സംവിധായകനുമായ  ജോയ് കെ മാത്യു  എന്നിവര്‍ സംസാരിക്കും.

ഐക്യരാഷ്ട്രസഭ അസോസിയേഷന്‍ ഓസ്‌ട്രേലിയ  സംഘടിപ്പിക്കുന്ന  ഈ ചടങ്ങിന്  ഓസ്ട്രേലിയയിലെ പ്രമുഖരും  വിവിധ മേഖലകളിലെ വിദഗ്ദ്ധര്‍  അടങ്ങിയ ജഡ്ജിങ് കമ്മിറ്റിയും  പത്ര ദൃശ്യ മാധ്യമങ്ങളും വിവിധ വേള്‍ഡ് റെക്കോര്‍ഡ് ടീമുകളും സാക്ഷ്യം വഹിച്ച്  ലോക റെക്കോര്‍ഡ് നൽകി ആദരിക്കും

തിരക്കഥ ആഗ്നസ് ജോയ് തെരേസ ജോയ്, നിർമ്മാണം, സംവിധാനം ജോയ്. കെ. മാത്യു. ഛായാഗ്രഹണം ആദം അന്തോണി കെ പ്രൊഡക്ഷൻ കോർഡിനേറ്റർ ക്ലം ക്യാമ്പ് ബെൽ, സംഗീതം കെ ഹാർട്വിഗ്, അസോസിയേറ്റ് ക്യാമറ ഡാനിയൽ, പ്രൊഡക്ഷൻ കൺട്രോളർ ക്ലെയർ, അസോസിയേറ്റ് ഡയറക്ടർ പൗളിൻ, ജോർജിയ ഷാനോൺ, ജസീക്കാ തായ, എഡിറ്റിംഗ് ലിൻസൺ റാഫേൽ, അസിസ്റ്റന്റ് ഡയറക്ടർ സോഫിയ,റയാൻ.

ഡിസൈൻ ഡേവിസ് വർഗീസ്, മേക്കപ്പ് എമ്മ, ഗ്രേസ്, ജെയിൻ, മേഗൻ. ആർട്ട് സാലി അലക്സ്, ബൂലോ ബൈലാൻ, ഗ്രാഫിക്സ് ജസീക്കാ, പ്രോജക്ട് കോഡിനേറ്റർ (കേരള ) ജോസ് വാരാപ്പുഴ, പി ആർ ഓ മഞ്ജു ഗോപിനാഥ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News