P Sathidevi: പത്തിലധികം സ്ത്രീകള്‍ ജോലി ചെയ്യുന്ന ഇടങ്ങളില്‍ പ്രശ്‌ന പരിഹാര സെല്‍ വേണം; പി സതീദേവി

തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങള്‍ക്ക് പൂര്‍ണ പരിഹാരമായില്ലെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി(P Sathidevi). പത്തിലധികം സ്ത്രീകള്‍ ജോലി ചെയ്യുന്ന ഇടങ്ങളില്‍ പ്രശ്‌ന പരിഹാര സെല്‍ വേണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ത്രീകള്‍ പ്രശ്‌നം നേരിടുന്നു. നിലവിലുള്ള ജാഗ്രത സമതികള്‍ കാര്യക്ഷമമല്ലെന്നും വനിത കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

വാര്‍ഡ് തലത്തില്‍ പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ കമ്മീഷന് മുന്നില്‍ വരുന്നു. എറണാകുളത്തെ സിറ്റിംഗില്‍ 205 പരാതികള്‍ ലഭിച്ചു. 88 പരാതികള്‍ തീര്‍പ്പാക്കി. 8 പരാതികളില്‍ റിപ്പോര്‍ട്ട് തേടി. 92 പരാതികള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. തിരുവനന്തപുരം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് എറണാകുളത്താണെന്ന് പി സതീദേവി വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസ്; പുതിയ പ്രോസിക്യൂട്ടറായി അജകുമാര്‍ ഇന്ന് ചുമതലയേല്‍ക്കും

നടിയെ ആക്രമിച്ച കേസില്‍(Actress attacked case) പുതിയ പ്രോസിക്യൂട്ടറായി അജകുമാര്‍(Ajakumar) ഇന്ന് ചുമതലയേല്‍ക്കും. അജകുമാര്‍ വിചാരണക്കോടതിയിലെത്തിയിട്ടുണ്ട്. തന്നെ പ്രോസിക്യൂട്ടറായി നിയമിച്ചതില്‍ സര്‍ക്കാരിനും അതിജീവിതയ്ക്കും നന്ദിയുണ്ടെന്ന് അജകുമാര്‍ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News