Thirunelli : വാവ് ബലിക്ക് ഒരുങ്ങി തിരുനെല്ലി

കര്‍ക്കിടക വാവ് ബലിയോടനുബന്ധിച്ച് വയനാട് തിരുനെല്ലി ക്ഷേത്രത്തിൽ ബലിതര്‍പ്പണത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.തെക്കൻ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ കോവിഡ്‌ നിയന്ത്രണങ്ങൾക്ക്‌ ശേഷമുള്ള ആദ്യ കർക്കിടക ബലിയാണിത്.
വയനാട് എസ്.പി ആർ ആനന്ദിന്റെ നേതൃത്വത്തിൽ ബലിതർപ്പണം നടക്കുന്ന പാപനാശിനിയും പരിസര പ്രദേശവും സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.
വൈകിട്ടോടെ കാട്ടിക്കുളം മുതല്‍ തിരുനെല്ലി വരെ ഗതാഗത ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇത്തവണ അരലക്ഷം പേർ ബലി കർമ്മങ്ങൾ നടത്താനായി എത്തുമെന്നാണ് കരുതുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News