K N Balagopal: നിത്യയോപയാഗ സാധനങ്ങളുടെ ജിഎസ്ടി; കേന്ദ്രം വ്യക്തത വരുത്തണം: മന്ത്രി കെ എന്‍ ബാലഗോപാല്‍

നിത്യയോപയാഗ സാധനങ്ങളുടെ ജിഎസ്ടിയില്‍(GST) കേന്ദ്രം വ്യക്തത വരുത്തണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍(K N Balagopal). നിലവിലെ നിയമം ആരും ദുരുപയോഗം ചെയ്യരുത്. കേരളത്തിന്റെ നിലപാട് കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. വലിയ കടകളിലെ ബ്രാന്‍ഡ് ഉത്പന്നങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. ചില്ലറയായി വില്‍ക്കുന്നതിന് നികുതി ഏര്‍പ്പെടുത്താന്‍ പാടില്ലെന്നാണ് നിലപാട്. 5 ശതമാനം നികുതി ഈടാക്കില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല

75 ശതമാനം കച്ചവട സ്ഥാപനങ്ങളിലും 5 ശതമാനം നികുതി ബാധകമല്ല. കേന്ദ്ര സര്‍ക്കാര്‍ കാര്യങ്ങള്‍ മനസിലാകും എന്നാണ് കരുതുന്നത്. മില്‍മ ബ്രാന്‍ഡ് ആണ്. അതുകൊണ്ടാണ് ജിഎസ്ടി ഉള്‍പ്പെടുത്തിയത്. അക്കാര്യത്തില്‍ പരിമിതിയുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വിലക്കയറ്റത്തിന് ഇടയാക്കുന്ന തരത്തില്‍ നികുതി ഏര്‍പ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സപ്ലൈകോ, ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ചില്ലറയായി വില്‍കുന്ന സാധനങ്ങള്‍ക്ക് അഞ്ച് ശതമാനം ജിഎസ്ടി ഇല്ലെന്നും മന്ത്രി പറഞ്ഞു.

സ്റ്റോറുകളില്‍ ഇന്ന് നേരിട്ടെത്തി പരിശോധിച്ചെന്നും ജീവനക്കാര്‍ ബില്ലുകള്‍ കാണിച്ചുവെന്നും മന്ത്രി പറഞ്ഞു. വിഷയം ജിഎസ്ടി കൗണ്‍സിലുമായി ഇനിയും ചര്‍ച്ച നടത്തും. ജിഎസ്ടി നടപ്പാക്കില്ല എന്ന് പറയുന്നതില്‍ പ്രായോഗിക പ്രശ്‌നങ്ങള്‍ ഇല്ല. കേന്ദ്രത്തിന്റെ വിജ്ഞാപനം അതേ പോലെ തന്നെയാണ് കേരളത്തിലും ഇറക്കിയത്. 40 ലക്ഷത്തിന് താഴെ വിറ്റുവരവുള്ള കടകള്‍ ജിഎസ്ടി ചുമത്തിയാല്‍ ജനത്തിന് പരാതിപ്പെടാമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here