Rajasthan Rain : കനത്ത മഴ‌യിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായി രാജസ്ഥാൻ

കനത്ത മഴയിലും ( rain ) വെള്ളപ്പൊക്കത്തിലും ( flood ) ദുരിതത്തിലായിരിക്കുകയാണ് രാജസ്ഥാൻ. മഴക്കെടുതി തുടരുന്നതിനാൽ ജാഗ്രത തുടരണമെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നതായും രാജസ്ഥാൻ സർക്കാർ അറിയിച്ചു.

രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ പ്രളയത്തിൽ മുങ്ങിയിരിക്കുകയാണ് ജോധ്പുർ നഗരം. ബുധനാഴ്ച രാവിലെ വരെ 118 മില്ലി മീറ്റർ മഴയാണ് പെയ്തത്. കനത്ത മഴയിൽ ജലനിരപ്പുയർന്നതോടെ സംസ്ഥാനത്തെ വിവിധയിടങ്ങൾ വെള്ളത്തിനടിയിലായി. നഗരങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും അടക്കം വെള്ളം കയറിയതിന്റെയും വാഹനങ്ങൾ ഒഴുകിപ്പോകുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.

മഴക്കെടുതിയിൽ രാജസ്ഥാനിൽ ഇതുവരെ അഞ്ച് പേർ മരിച്ചു. റെയിൽവേ ഗതാഗതവും വൈദ്യുതിയും ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ് . പ്രളയ സമാന സാഹചര്യം തുടരുന്നതിനാൽ രാജസ്ഥാനിലെ വിവിധ ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News