Central Government : കേരളം വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനം ; കേന്ദ്രസർക്കാർ

കേരളം വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് കേന്ദ്രസർക്കാർ. സംസ്ഥാനങ്ങളെയും കേന്ദ്ര പ്രദേശങ്ങളെയും അടിസ്ഥാനമാക്കി സംസ്ഥാന ബിസിനസ് പെർഫോം ആക്ഷൻ പ്ലാൻ 2020 കേന്ദ്രസർക്കാർ പുറത്തിറക്കിയിട്ടുണ്ടെന്നും അതുപ്രകാരം കേരളം വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി ശ്രീ സോമ് പ്രകാശ് എ എം ആരിഫ് എംപിയുടെ ലോക്സഭയിലെ ചോദ്യത്തിനു മറുപടി നൽകി. കേരളം ഉൾപ്പെടുന്ന വ്യവസായ സൗഹൃദ സംസ്ഥാനങ്ങൾക്ക് പ്രത്യേക സാമ്പത്തിക സഹായങ്ങൾ കേന്ദ്രസർക്കാർ നൽകുമോ എന്ന എംപിയുടെ ചോദ്യത്തിന് കഴിയില്ല എന്ന മറുപടി മന്ത്രി നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here