KS Chithra: പാട്ടു പാടുന്ന വികാരം മുഴുവന്‍ എന്റെ മുഖത്ത് വരും : കെ എസ് ചിത്ര

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് കെ എസ് ചിത്ര. മലയാളത്തിനു പുറമെ ഇന്ത്യയിലും ഇന്ത്യക്കു പുറത്തും ധാരാളം ആരാധകരും ഉള്ള ഗായികയാണ് ചിത്ര. തനിക്ക് ഏറ്റവും പ്രിയപ്പെട്ടതും ബഹുമാനമുള്ളതുമായ ഗായകര്‍ കെ ജെ യേശുദാസും എസ് ജാനകിയുമാണെന്ന് കെ എസ് ചിത്ര പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പ് കൈരളി ടിവിക്ക് കൊടുത്ത ഒരു അഭിമുഖത്തിലാണ് ചിത്ര ഇക്കാര്യം വ്യക്തമാക്കിയത്.

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായികമാരില്‍ ഒരാള്‍ എസ് ജാനകിയാണെന്നും ജാനകിയമ്മ മുന്നിലിരിന്നിട്ടുണ്ടെങ്കില്‍ പാടുമ്പോള്‍ ഉള്ളില്‍ ഭയമാണെന്നും. ദാസേട്ടന്റെ കൂടെ പാട്ടു പാടുമ്പോള്‍ ഇപ്പോഴും ഉള്ളിന്റെ ഉള്ളില്‍ ഭയമാണെന്നും ചിത്ര അഭിമുഖത്തില്‍ പറഞ്ഞു.

തനിക്കൊരു പാട്ടു പാടണമെങ്കില്‍ ആ പാട്ടിന്‍ന്റെ വികാരം തന്റെ മുഖത്തും പ്രതിഫലിക്കുമെന്നും ജാനകിയമ്മയെ പോലുള്ളവര്‍ പാടുമ്പോള്‍ വികാരങ്ങള്‍ തൊണ്ടയില്‍ മാത്രം ഒതുങ്ങുമെന്നും ഇത് കാണുമ്പോള്‍ പലപ്പോഴും അത്ഭുതം തോന്നാറുണ്ടെന്നും ചിത്ര പറഞ്ഞു. പുതിയതായിട്ടു കടന്നുവരുന്ന ഗായകര്‍ തങ്ങളുടേതായ ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കണമെന്നും ചിത്ര അഭിമുഖത്തില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News