Pinarayi Vijayan: 25 ടൂറിസം ഹബ്ബുകൾ 5 വർഷത്തിനകം സജ്ജമാക്കും; കാരവൻ ടൂറിസം കേരള ടൂറിസത്തിന്റെ മുഖമുദ്രയാകും: മുഖ്യമന്ത്രി

കാരവൻ ടൂറിസം കേരള ടൂറിസത്തിന്റെ(kerala touism) മുഖമുദ്രയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan). കേരള ടൂറിസത്തിന് 72.48 ശതമാനം വളർച്ച നേടാനായെന്നും ടൂറിസം മേഖലയുടെ ശാക്തീകരണത്തിന് സർക്കാർ മുൻതൂക്കും നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുഴുപ്പിലങ്ങാട് ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 25 ടൂറിസം ഹബ്ബുകൾ 5 വർഷത്തിനകം സജ്ജമാക്കും. ദേശീയ അന്തർദേശീയ തലത്തിൽ കേരള ടൂറിസം ശ്രദ്ധിക്കപ്പെടുന്നു. പ്രാദേശിക ടൂറിസം ഡസ്റ്റിനേഷനുകൾ സജ്ജമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Onam Kit: ശർക്കരവരട്ടി, കശുവണ്ടിപ്പരിപ്പ്… ഇത്തവണത്തെ ഓണക്കിറ്റിലെ പതിനാലിനങ്ങൾ ഇവയാണ്…

ഇത്തവണയും എല്ലാവര്‍ക്കും ഓണമുണ്ണാന്‍ കരുതലായി സര്‍ക്കാരൊപ്പമുണ്ടാകും. കൊവിഡ്(onam) മഹാമാരി പിടിമുറുക്കിയ ഘട്ടത്തിലാണ് സൗജന്യ ഭക്ഷ്യക്കിറ്റ്(food kit) വിതരണം തുടങ്ങിയത്. മഹാമാരിയിൽ വലഞ്ഞ ജനങ്ങൾക്ക് അതൊരു ആശ്വാസവുമായിരുന്നു. അല്ലലില്ലാതെ ഓണമുണ്ണാൻ കഴിഞ്ഞ മലയാളികൾക്ക് ഇത്തവണയും ഓണക്കിറ്റ് ആശ്വാസമാവുകയാണ്.

കേരളം(kerala) വലിയ സാമ്പത്തിക പ്രയാസം നേരിടുന്നെങ്കിലും ഈ വർഷവും ഓണക്കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan) കഴിഞ്ഞ ദിവസം  പറഞ്ഞിരുന്നു.

സംസ്ഥാനത്ത് ഓണത്തിന് നല്‍കുന്ന സ്‌പെഷ്യല്‍ കിറ്റില്‍(special kit) ഇത്തവണയുണ്ടാവുക പതിനാലിനങ്ങളാണ്. ഇനങ്ങളും അവയുടെ അളവും ഭക്ഷ്യമന്ത്രി ജി ആർ അനിൽ ഫേസ്ബുക്കിലൂടെ പങ്കുവച്ചു. അവ എന്തൊക്കെയാണെന്ന് നോക്കാം..

കശുവണ്ടിപ്പരിപ്പ് – 50 ഗ്രാം
മിൽമ നെയ്യ് – 50 മി.ലി
ശബരി മുളകുപൊടി- 100 ഗ്രാം
ശബരി മഞ്ഞൾപ്പൊടി- 100 ഗ്രാം
ഏലയ്ക്ക- 20 ഗ്രാം
ശബരി വെളിച്ചെണ്ണ- 500 മി.ലി
ശബരി തേയില – 100 ഗ്രാം

ശർക്കരവരട്ടി- 100 ഗ്രാം
ഉണക്കലരി- 500 ഗ്രാം
പഞ്ചസാര- 1 കി.ഗ്രാം
ചെറുപയർ- 500 ഗ്രാം
തുവരപ്പരിപ്പ്- 250 ഗ്രാം
പൊടി ഉപ്പ്- 1 കി.ഗ്രാം
തുണിസഞ്ചി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News