Buffer zone modify : 2019ലെ ബഫർസോൺ ഉത്തരവ് തിരുത്താൻ മന്ത്രിസഭ യോഗത്തിൽ തീരുമാനം

2019ലെ ബഫർസോൺ ഉത്തരവ് തിരുത്താൻ ഇന്നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഒരു കിലോമീറ്റർ വരെ വേണമെന്നായിരുന്നു 2019ലെ ഉത്തരവ്. ഇതാണ് തിരുത്തുന്നത്. ബഫർ സോണിൽ സുപ്രീംകോടതിയിൽ തുടർനടപടി സ്വീകരിക്കാൻ മന്ത്രിസഭായോഗം വനംവകുപ്പിനെ ചുമതലപ്പെടുത്തി. ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്നും ഒഴിവാക്കാൻ സംസ്ഥാന ഉത്തരവ് തിരുത്താതെ സുപ്രീംകോടതിയെ സമീപിക്കാൻ ആവില്ലെന്ന് അഭിപ്രായം ഉയരുന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം.

ജനവാസ മേഖലകളെയും കൃഷിഭൂമികളെയും ഒഴിവാക്കി നടപ്പിലാക്കുക എന്നതാണ് കേരളത്തിന്റെ നിലപാട്. ഇതിനായി സർക്കാർ ഏതറ്റം വരെ പോകുമെന്നും മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിവിധി നടപ്പിലാക്കുന്നതിലെ സംസ്ഥാനത്തിന്റെ പരിമിതികളും, ആശങ്കയും കോടതിയെ ധരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി തുറന്ന കോടതിയെ സമീപിക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News