Aparna Balamurali:ആസിഫിനോടും ജിസിനോടും സോറി പറഞ്ഞ് അപര്‍ണ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അപര്‍ണ ബാലമുരളി. സുരറൈ പോട്ര്‌ലൂടെ തെന്നിന്ത്യയുടെ ഇഷ്ടനായിക ആയി മാറി അപര്‍ണ. ദേശീയ അവാര്‍ഡ് ജേതാവായതോടെ ദേശീയതലത്തിലും അപര്‍ണ അറിയപ്പെട്ടു. മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് പ്രേക്ഷക മനസില്‍ അപര്‍ണ ഇടം നേടിയത്.

ആസിഫ് അലിയും അപര്‍ണ ബാലമുരളിയും നായിക നായകന്മാരായി നിരവധി ചിത്രങ്ങള്‍ മലയാളത്തിലെത്തിയിട്ടുണ്ട്. അപര്‍ണയും ആസിഫും നായിക നായകന്മാരെയെത്തി ജിസ് ജോയിയുടെ സംവിധാനത്തില്‍ വന്ന ചിത്രമാണ് സണ്‍ഡേ ഹോളിഡേ. ചിത്രം ഇറങ്ങി നല്ല വിജയം കൈവരിക്കാന്‍ അപര്‍ണയുടെ അമ്മ ഹനുമാന്റെ അമ്പലത്തില്‍ നേര്‍ച്ച നേര്‍ന്നുവെന്നും ജിസും ആസിഫും ആയതു കൊണ്ടാണ് ഹനുമാന്റെ അമ്പലത്തില്‍ നേര്‍ച്ച നേര്‍ന്നതെന്ന ഹാസ്യ രൂപേണയുള്ള ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് സോറീ അതല്ല ഉദ്ദേശിച്ചതെന്നുമായിരിന്നു അപര്‍ണയുടെ മറുപടി.

ഫഹദ് ഫാസിലിന്റെ നായികയായി അഭിനയിക്കാന്‍ ഒരുപാട് ആഗ്രഹിച്ചുവെന്നും. അത് സാധിച്ചപ്പോള്‍ ഒരുപാട് സന്തോഷമായിരിന്നുവെന്നും അപര്‍ണ അഭിമുഖത്തില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News