കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ബാഡ്മിന്‍റണ്‍ താരം പി വി സിന്ധു(pv sindhu) ഇന്ത്യന്‍ പതാക(indian flag)യേന്തും. പരുക്കേറ്റ് നീരജ് ചോപ്ര(neeraj chopra) പിന്‍മാറിയതിനെത്തുടർന്നാണിത്. ഗോള്‍ഡ് കോസ്റ്റില്‍ നടന്ന 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും ദേശീയപതാകയേന്തി സിന്ധുവായിരുന്നു ഇന്ത്യയെ നയിച്ചത്.
ഗോള്‍ഡ് കോസ്റ്റില്‍ വനിതാ ബാഡ്മിന്‍റണ്‍ സിംഗിള്‍സില്‍ വെള്ളി നേടിയ സിന്ധു ഇത്തവണ സ്വര്‍ണം ലക്ഷ്യമിട്ടാണ് ബര്‍മിങ്ഹാമില്‍ ഇറങ്ങുന്നത്. രണ്ടു തവണ ഒളിംപിക്സില്‍ മെഡല്‍ നേടിയിട്ടുള്ള പി വി സിന്ധുവിനെ ഇന്ത്യയുടെ ഉദ്ഘാടനച്ചടങ്ങില്‍ പതാക വഹിക്കാന്‍ തെരഞ്ഞെടുത്തകാര്യം അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ വ്യക്തമാക്കി. സിന്ധുവിന് പുറമെ മറ്റ് രണ്ട് താരങ്ങളെകൂടി നീരജിന്‍റെ പകരക്കാരായി ഒളിംപിക് അസോസിയേഷന്‍ പരിഗണിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.