Coir Workers: കയർ തൊഴിലാളികളുടെ വർധിപ്പിച്ച അടിസ്ഥാന ശമ്പളം ഇതാണ്

കയർ ഫാക്ടറി(coir factory) തൊഴിലാളികൾക്ക് ആശ്വാസം നൽകിക്കൊണ്ട് അടിസ്ഥാന ശമ്പളം(basic salary) കൂട്ടി. ഇതോടെ ചരിത്രപരമായ ഒരു മാറ്റമാണ് കയർ മേഖലയിലുണ്ടായിരിക്കുന്നതെന്ന് മന്ത്രി പി രാജീവ്(p rajeev) ഫേസ്ബുക്കിൽ കുറിച്ചു. 60 വർഷക്കാലമായി കേവലം മൂന്ന് രൂപയായിരുന്നു തൊഴിലാളികളുടെ അടിസ്ഥാന ശമ്പളമായി നിലനിന്നിരുന്നതെങ്കിൽ ഇനിമുതൽ പുരുഷ തൊഴിലാളികൾക്ക് 667 രൂപയും സ്ത്രീ തൊഴിലാളികൾക്ക് 533 രൂപയുമായിരിക്കും അടിസ്ഥാന ശമ്പളം ലഭിക്കുക.

നിത്യവേതന മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും വേതനം 9% വീതം വർധിപ്പിക്കാനുള്ള തീരുമാനം നടപ്പിലാകുന്നതോടെ ഡിഎ ഉൾപ്പെടെ യഥാക്രമം 681 രൂപയും 815 രൂപയുമായി വേതനം ഉയരുമെന്നും മന്ത്രി വ്യക്തമാക്കുന്നു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

കയർ ഫാക്ടറി തൊഴിലാളികളുടെ കൂലി വർദ്ധനവും വേതന ഘടന പരിഷ്ക്കരണവും സാധ്യമാക്കിയതോടെ ചരിത്രപരമായ ഒരു മാറ്റമാണ് കയർ മേഖലയിലുണ്ടായിരിക്കുന്നത്. 60 വർഷക്കാലമായി കേവലം മൂന്ന് രൂപയായിരുന്നു തൊഴിലാളികളുടെ അടിസ്ഥാന ശമ്പളമായി നിലനിന്നിരുന്നതെങ്കിൽ ഇനിമുതൽ പുരുഷ തൊഴിലാളികൾക്ക് 667 രൂപയും സ്ത്രീ തൊഴിലാളികൾക്ക് 533 രൂപയുമായിരിക്കും അടിസ്ഥാന ശമ്പളം ലഭിക്കുക.

കയറ്റുമതി പ്രതിനിധികളുമായും ട്രേഡ് യൂണിയൻ പ്രതിനിധികളുമായും നടത്തിയ ചർച്ചകൾക്കൊടുവിലാണ് കയർ വ്യവസായത്തിലെ വേതനഘടന മറ്റു മേഖലകളിലെ പോലെ പുന:ക്രമീകരിക്കുവാൻ തീരുമാനിച്ചത്. നിത്യവേതന മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും വേതനം 9% വീതം വർധിപ്പിക്കാനുള്ള തീരുമാനം നടപ്പിലാകുന്നതോടെ ഡിഎ ഉൾപ്പെടെ യഥാക്രമം 681 രൂപയും 815 രൂപയുമായി വേതനം ഉയരും.

ജീവിതച്ചിലവ് സൂചികയിലെ പോയിന്റിൽ ഓരോ പോയിന്റ് വർദ്ധനവിൽ ഒരു രൂപ വർദ്ധിക്കുന്നതും, CLI പോയിന്റ് കുറയുന്നപക്ഷം ഒരു രൂപ വീതം കുറവ് വരുന്നതുമാണ്. ഈ തീരുമാനങ്ങൾക്കനുസൃതമായി കയർ വ്യവസായത്തിലെ മറ്റു സമസ്ത മേഖലയിലും കൂലി ഘടന പരിഷ്ക്കരിക്കുന്നതിനും തീരുമാനിച്ചു.

പുതിയ DA വ്യവസ്ഥകൾ നിശ്ചയിക്കുന്നതിന് ഒരു സബ്കമ്മറ്റിയെ തെരഞ്ഞെടുക്കുന്നതിനും തീരുമാനമായിട്ടുണ്ട്. പുതിയ കൂലി നിരക്കുകൾ 2022 ആഗസ്റ്റ് 1-ാം തീയതി മുതൽ പ്രാബല്യത്തിൽ വരും.
2022 മാർച്ച് 1 മുതൽ ജൂലൈ 31 വരെയുള്ള കൂലി കുടിശിക മേൽ നിശ്ചയിച്ച ക്രമത്തിൽ കയറ്റുമതി സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് കരാർ പ്രാബല്യ തിയതി മുതൽ 30 ദിവസത്തിനകം നൽകും.

അതോടൊപ്പം തന്നെ കൂലി പുതുക്കി നിശ്ചയിക്കുന്നതിന്റെ കാലതാമസം പരിഗണിച്ച് 30 ദിവസം സമയം അനുവദിച്ചിട്ടുണ്ട്. കയർ വ്യവസായത്തിലെ മറ്റ് എല്ലാ തൊഴിലാളികൾക്കും 4% കൂലി വർദ്ധനവ് ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. പായ നെയ്ത്ത്, അനുബന്ധ തൊഴിൽ തടുക്ക് നെയ്ത്ത്, അനുബന്ധ തൊഴിൽ, കരാർ തൊഴിലുകൾ ഫിനിഷിംഗ് മേഖല എന്നീ വിഭാഗം തൊഴിലാളികൾക്കു കൂടി നിലവിലുള്ള അടിസ്ഥാന വേതനത്തിൽ നിന്ന് 9% വർദ്ധനവ് നൽകാൻ സാധിച്ചതിലുള്ള സന്തോഷവും ഈയവസരത്തിൽ രേഖപ്പെടുത്തുന്നു.

ഈ കരാറിന് 2022 ആഗസ്റ്റ് 1 മുതൽ മൂന്ന് വർഷത്തേയ്ക്ക് പ്രാബല്യം ഉണ്ടായിരിക്കും. വ്യവസ്ഥകൾ CIRC യിൽ റിപ്പോർട്ട് ചെയ്ത് അംഗീകാരം നേടിയെടുക്കുക എന്ന ഘട്ടം എത്രയും പെട്ടെന്ന് മറികടക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിൽ സേവന വേതന വ്യവസ്ഥകൾ സംബന്ധിച്ച് ദീർഘകാല കരാർ നിലവിലുള്ള ഇനം ജോലികൾക്ക് കൂലി വർദ്ധനവ് ഇപ്പോൾ വരുന്നില്ലെങ്കിലും ദീർഘകാല കരാർ അവസാനിക്കുന്ന മുറയ്ക്ക് അവരുടെ വേതനം സംബന്ധിച്ച് ചർച്ച ചെയ്ത് കൂലി പുതുക്കി നിശ്ചയിക്കുന്നതാണ്. ദീർഘകാല കരാറിൽ ഉൾപ്പെട്ട തൊഴിലാളികളിൽ മിനിമം വേതനം ലഭിക്കാത്തവർക്ക് ഈ വേതനം ഉറപ്പുവരുത്തുകയും ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News