ADVERTISEMENT
BSNL നും 5g നൽകുമെന്ന് കേന്ദ്രസർക്കാർ.ബി എസ് എൻ എൽ പുനരുദ്ധാരണത്തിന് 1.64 ലക്ഷം കോടി രൂപയുടെ പാക്കേജിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി. ബി എസ് എൻ എൽ – ബി ബി എൻ എൽ ലയനത്തിനും തീരുമാനം. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്‍റെ പുനരുജ്ജീവന പാക്കേജിന് 1.64 ലക്ഷം കോടി രൂപയുടെ പദ്ധതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു . പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. സര്‍വീസ് മെച്ചപ്പെടുത്തുക, ഫൈബര്‍ ശൃംഖല വിപുലീകരിക്കുക, നഷ്ടം നികത്തുക തുടങ്ങിയവയാണ് പാക്കേജ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
പുനരുജ്ജീവന പാക്കേജ് നാല് വർഷത്തേക്കാണ്. ആദ്യ രണ്ട് വർഷങ്ങൾ കൊണ്ട് നവീകരണം പൂർത്തിയാക്കും. 43,964 കോടി രൂപയുടെ ധനസഹായം അടക്കമാണ് പാക്കേജ്. സാമ്പത്തികേതര സഹായമായി 1.20 ലക്ഷം കോടി രൂപയും ബിഎസ്എന്‍എല്ലിന് ലഭിക്കും. ആദ്യ രണ്ടുവര്‍ഷം തന്നെ പാക്കേജിന്റെ ഭൂരിഭാഗവും നിര്‍വഹിക്കും. കുടാതെ ഭാരത് ബ്രോഡ്ബാൻഡ് നിഗം ലിമിറ്റഡിനെ ബിഎസ്എൻഎല്ലുമായി ലയിപ്പിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
സ്‌പെക്ട്രം അനുവദിക്കുന്നതിനും മൂലധന ചെലവിനും മറ്റുമാണ് ധനസഹായം പ്രയോജനപ്പെടുത്തുക എന്ന് മന്ത്രി പറഞ്ഞു.അടുത്ത രണ്ട് വർഷത്തിനുള്ളിൽ ബി എസ് എൻ എലിനും 5G സ്പെക്ട്രം അനുവദിക്കും എന്നും കേന്ദ്രം വ്യക്തമാക്കി.
നഷ്ടം നികത്തുന്നതിന് സോവറിന്‍ ഗ്യാരണ്ടി ബോണ്ട് ഇറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായും മന്ത്രി വ്യക്തമാക്കി. നിലവില്‍ 30,000 കോടി രൂപയുടെ കടമാണ് ബിഎസ്എന്‍എല്ലിന് ഉള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.