P Satheedevi : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജാഗ്രതാസമിതികൾ കൂടുതൽ കാര്യക്ഷമമാക്കാൻ നിർദേശം നൽകും ; പി സതീദേവി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജാഗ്രതാസമിതികൾ കൂടുതൽ കാര്യക്ഷമമാക്കാൻ നിർദേശം നൽകുമെന്ന്‌ വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി.കൊച്ചിയില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സതീദേവി.

തൊഴിലിടങ്ങളിലെ പരാതിപരിഹാര സെല്ലുകളും പ്രവർത്തിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തും. മൂന്നു മാസത്തിലൊരിക്കൽ റിപ്പോർട്ട്‌ സമർപ്പിക്കാൻ ഇവർക്ക്‌ നിർദേശം നൽകും.കൊച്ചിയില്‍ രണ്ടു ദിവസമായി നടന്ന അദാലത്തിൽ 205 പരാതികളാണ് പരിഗണിച്ചത്.ഇതില്‍ 88 എണ്ണം തീർപ്പാക്കി. എട്ട്‌ പരാതികളിൽ വിവിധ വകുപ്പുകളുടെ റിപ്പോർട്ട്‌ തേടിയതായും 98 പരാതികൾ അടുത്ത അദാലത്തിലേക്ക്‌ മാറ്റിയതായും വനിതാ കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here