Monkeypox: മങ്കി പോക്സിനെതിരായ വാക്സിൻ വികസിപ്പിക്കാൻ കേന്ദ്രം

മങ്കിപോക്സ്(monkey pox) വാക്സിനും രോഗ നിർണ്ണയ കിറ്റും വികസിപ്പിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ട് കേന്ദ്ര സർക്കാർ(central government). അടുത്തമാസം 10നകം മരുന്നു കമ്പനികൾക്ക് താല്പര്യപത്രം സമർപ്പിക്കാമെന്ന് ഐ സി എം ആർ(icmr). മരുന്നു കമ്പനികളുമായി സർക്കാർ പ്രാഥമിക ചർച്ചകൾ ആരംഭിച്ചു.

ലോകാരോഗ്യ സംഘടന മങ്കി പോക്സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നീക്കം. മങ്കിപോക്സ് വാക്സിൻ വികസിപ്പിക്കുക ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദുഷ്കരമല്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.

നിലവിൽ നാല് മങ്കി പോക്സ് കേസുകളാണ് രാജ്യത്ത് സ്ഥിരികരിച്ചിട്ടുള്ളത്. കേരളത്തിൽ മൂന്ന് പേർക്കും ദില്ലിയിൽ ഒരാൾക്കുമാണ് സ്ഥിരീകരിച്ചത്. യുപിയിൽ ലക്ഷണങ്ങൾ ഉള്ള മൂന്ന് പേരുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനക്കയച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News