AKG Centre: എകെജി സെന്റർ ആക്രമണം: ക്രൈംബ്രാഞ്ച് അന്വേഷണ സംഘം രൂപീകരിച്ചു

എ കെ ജി സെന്‍റർ ആക്രമണം അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം രൂപീകരിച്ചു. ക്രൈംബ്രാഞ്ച് SP എസ്. മധുസൂദനന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ DySP ജലീൽ തോട്ടത്തിൽ. കന്‍റോൺമെന്‍റ് AC വി.എസ് ദിനരാജും അന്വേഷണ സംഘത്തിലുണ്ട്.

എ.കെ.ജി സെന്‍റർ ആക്രമണ കേസ് ക‍ഴിഞ്ഞ ദിവസമാണ് സർക്കാർ പ്രത്യേക പൊലീസ് സംഘത്തിൽ നിന്നും ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് SP എസ്. മധുസൂദനന്‍റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്. മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ DySP ജലീൽ തോട്ടത്തിലാണ്. കന്‍റോൺമെന്‍റ് AC വി.എസ് ദിനരാജും അന്വേഷണ സംഘത്തിലുണ്ട്.

ആവശ്യാനുസരണം സംഘ തലവന് കൂടുതൽ ഉദ്യോഗസ്ഥരെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ഭാഗമാക്കാം. ഐ പി സി 436,  സ്ഫോടകവസ്തു നിയമത്തിലെ 3(എ) പ്രകാരവുമാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. എ കെ ജി സെന്‍ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ പ്രതിയെക്കുറിച്ച് ഇതുവരെ വ്യക്തമായ സൂചന ലഭിച്ചില്ല.

സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തയില്ലാത്തതും കൂടുതല്‍ തെളിവുകള്‍ ലഭിക്കാത്തതുമായിരുന്നു പൊലീസ് അന്വേഷണത്തെ പ്രതിസന്ധിലാ‍ഴ്ത്തിയത്. അന്‍പതോളം സി.സി.ടി.വി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളും പരിശോധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. പുതിയ അന്വേഷണ സംഘം അന്വേഷണവും ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News