John Brittas: കശ്മീരിലെ ഡീലീമിറ്റേഷൻ കമ്മീഷൻ റിപ്പോർട്ടിനെതിരെ കാര്യമായ പ്രതിഷേധം ഉണ്ടായില്ല; ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി

കശ്മീരിലെ(kashmir) ഡീലീമിറ്റേഷൻ കമ്മീഷൻ റിപ്പോർട്ടിനെതിരെ കാര്യമായ പ്രതിഷേധമൊന്നും ഉണ്ടായിട്ടില്ലെന്ന് ജമ്മു കശ്മീർ സർക്കാർ അറിയിച്ചതായി കേന്ദ്രസർക്കാർ. ഡോ. ജോണ്‍ ബ്രിട്ടാസ് എംപി(john brittas mp)യുടെ ചോദ്യത്തിനാണ് രാജ്യസഭയിൽ ആഭ്യന്തര സഹമന്ത്രി രേഖാമൂലം മറുപടി നൽകിയത്.

പ്രതിഷേധങ്ങൾ ഉണ്ടായില്ലെങ്കിലും വിവിധ രാഷ്ട്രീയ പാർട്ടികൾ പല തരം നിലപാടുകൾ സ്വീകരിച്ചെന്നും മറുപടിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സെൻസസ് ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഡീലിമിറ്റേഷൻ കമ്മീഷൻ ജമ്മു കാശ്മീരിലെ കേന്ദ്രഭരണ പ്രദേശത്തിന്റെ അതിർത്തി നിർണയം നടത്തിയാതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

2011-ലെ ഡീലിമിറ്റേഷൻ ആക്ടിന്റെ സെക്ഷൻ 9(1)(എ) പ്രകാരം നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ, 2019-ലെ ജമ്മു കശ്മീർ പുനഃസംഘടന നിയമത്തിലെ സെക്ഷൻ 60(2)(ബി), എന്നിവ കൂടാതെ  ഭൂമിശാസ്ത്രപരമായ പ്രാതിനിധ്യങ്ങളും കമ്മീഷൻ പരിഗണിച്ചിട്ടുണ്ടെന്നും ആഭ്യന്തര സഹമന്ത്രി അറിയിച്ചു.

ജമ്മു മേഖലയ്ക്കും കാശ്മീർ മേഖലയ്ക്കും യഥാക്രമം 37, 46 അസംബ്ലി സീറ്റുകൾ ഉണ്ടായിരുന്നത് ഡീലിമിറ്റേഷൻ കമ്മീഷൻ ജമ്മു മേഖലയ്ക്ക് 43 സീറ്റുകളും കശ്മീർ മേഖലയ്ക്ക് 47 സീറ്റുകളും വിജ്ഞാപനം ചെയ്തിട്ടുണ്ടെന്നും മറുപടിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News