BJP: പോയത് രാഷ്ട്രീയ മുതലെടുപ്പിന്; കാസർകോട്ടെ ബിജെപി നേതാവിന് കിട്ടിയത് കർണാടക പൊലീസിന്റെ വക പൊരിഞ്ഞ തല്ല്

ദക്ഷിണ കർണാടക ജില്ലയിലെ സുള്ള്യ ബള്ളാരെയിൽ യുവമോർച്ചാ നേതാവ്‌ കൊല്ലപ്പെട്ടതിന് പിന്നാലെ വ്യാപക സംഘർഷം. രാഷ്ട്രീയ മുതലെടുപ്പിനായി സുള്ള്യയിലെത്തിയ കാസർകോട്ടെ ബി ജെ പി നേതാവിന് കിട്ടിയത് കർണാടക പൊലീസിന്റെ വക പൊരിഞ്ഞ തല്ല്.

ദക്ഷിണ കന്നട ജില്ല യുവമോർച്ച സെക്രട്ടറി പ്രവീൺ നെട്ടാർ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. ഇതര മതവിഭാഗത്തിൽ പെട്ടവരാണ്‌ കൊലപാതകത്തിന് പിന്നിലെന്നാരോപിച്ച് ദക്ഷിണ കർണാടകയിൽ ബിജെപി സമരത്തിലാണ്‌. ഇതിൽ പങ്കെടുക്കാനാണ് കാസർകോട്‌ നഗരസഭാ കൗൺസിലറും മുൻ ജില്ലാ വൈസ്‌ പ്രസിഡന്റുമായ പി രമേശനും സംഘവും സുള്ള്യയിലെത്തിയത്.

സംഘർഷമുടലെടുത്തതോടെ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി. കാസർകോഡ് നിന്നെത്തിയ പി രമേശനും സംഘത്തിനും കർണാടക പോലീസിന്റെ വക പൊതിരെ തല്ല് കിട്ടി. കൊലപാതകത്തിന് പിന്നാലെ ബള്ളാരെ മേഖലയിൽ വ്യാപകമായ സംഘർഷം നടന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel