Madhyapradesh: കുടചൂടി, നിലത്തിരുന്ന് പഠിക്കുന്ന കുട്ടികള്‍; മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളിന്റെ ദുരവസ്ഥ ഇതാണ്

മഴ(rain)യായാൽ കുട ചൂടണം, അത് പക്ഷെ പുറത്തുപോകുമ്പോഴല്ല, ക്ലാസിലിരിക്കുമ്പോൾ. നിലത്തിരുന്നു പഠിക്കണം, അത് പഴയ സമ്പ്രദായമല്ല, ബഞ്ചും ഡസ്ക്കുമില്ലാത്തതുകൊണ്ടാണ്. മധ്യപ്രദേശിലെ ഒരു സർക്കാർ സ്‌കൂളിലെ ദുരവസ്ഥയാണ് ഈ വിവരിച്ചത്, കഷ്ടം!!! ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തിലെ ഒരു സ്‌കൂളിന്റെ അവസ്ഥ നോക്കണേ.. ഗതികേടെന്നല്ലാതെ എന്തുപറയാൻ??

മധ്യപ്രദേശിലെ സെയോണി ജില്ലയിലെ ഗൈരികലയിലുള്ള സര്‍ക്കാര്‍ സ്‌കൂളിന്റെ(government school) വീഡിയോ(video) ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. സംസ്ഥാനത്തെ ഭൂരിപക്ഷം സര്‍ക്കാര്‍ സ്‌കൂളുകളുടേയും അവസ്ഥ ഇതാണെന്നാണ് ഉയർന്നു വരുന്ന ആക്ഷേപം.

ഒരു കൈയില്‍ കുടയും മറ്റേകൈയില്‍ പുസ്തകവുമായി വിദ്യാര്‍ഥികള്‍ ക്ലാസിലിരിക്കുന്നത് ദൃശ്യത്തില്‍ കാണാം. മധ്യപ്രദേശിന് കേരളത്തെക്കണ്ട് പഠിക്കാൻ ഒത്തിരി ഉണ്ട് കേട്ടോ… ഭാവിതലമുറയെ എങ്കിലും സുരക്ഷിതമാക്കി വളർത്തിയെടുക്കാൻ ബിജെപി സർക്കാരിന് സ്‌കൂളുകൾ എങ്കിലും നവീകരിക്കാം, പൂജയും പരിവട്ടവുമൊക്കെ നടത്തുന്നതിനിടയ്ക്ക് സമയമുണ്ടെങ്കിൽ മാത്രം.

ഇനി കേരളത്തിലേക്ക് വരാം. അന്തരാഷ്ട്ര നിലവാരത്തിലെക്ക് ഉയർന്ന സ്കൂളുകൾ. പൊതുവിദ്യാലയങ്ങളിലെക്കുള്ള വിദ്യാർത്ഥികളുടെ ഒ‍ഴുക്ക്. ഹൈടെക്ക് ക്ളാസ് മുറികൾ. ഇവയെല്ലാം നമ്മുടെ പൊതുവിദ്യാലയങ്ങളുടെ സവിശേഷതകളാണ്.

വിദ്യാഭ്യാസമേഖലയുടെ ഭൗതികവും അക്കാദമികവുമായ നിലവാരമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെനമ്മുടെ സർക്കാർ ഉയര്‍ത്തിയത്. കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ഗതകാല യശസ്സ് വീണ്ടെടുത്തു മുന്നേറുമ്പോൾ മധ്യപ്രദേശിൽ നിന്നും വന്ന ഈ വാർത്ത ഖേദകരമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News