Arpitha Mukherjee: നടി അര്‍പ്പിതയുടെ മറ്റൊരു ഫ്‌ളാറ്റിലും ഇ ഡിയുടെ നോട്ടുവേട്ട; 29 കോടി രൂപ കണ്ടെത്തി

പശ്ചിമബംഗാളില്‍(West Bengal) അധ്യാപകനിയമന കുംഭകോണത്തില്‍ അറസ്റ്റിലായ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ(Partha Chatterjee) സുഹൃത്തും നടിയുമായ അര്‍പ്പിതാ മുഖര്‍ജിയുടെ(Arpitha Mukherjee) ബെല്‍ഘാരിയയിലെ ഫ്‌ളാറ്റില്‍ ഇ.ഡി. (ED)അധികൃതര്‍ ബുധനാഴ്ച നടത്തിയ പരിശോധനയില്‍ കൂടുതല്‍ പണം പിടിച്ചു.

പൂട്ട് പൊളിച്ചുകടന്നാണ് ഈ ഫ്‌ളാറ്റില്‍ പരിശോധന നടത്തിയത്. ഒരു ഷെല്‍ഫില്‍ ചാക്കുകെട്ടില്‍ സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകളാണ് കണ്ടെത്തിയത്. 29 കോടിയോലം രൂപയാണ് കണ്ടെത്തിയത്. സ്വര്‍ണ്ണക്കട്ടികളും പരിശോധനയില്‍ ലഭിച്ചിട്ടുണ്ട്. ബാങ്ക് ജീവനക്കാരെയും നോട്ടെണ്ണല്‍ യന്ത്രങ്ങളുമെത്തിച്ച് എണ്ണാന്‍ തുടങ്ങിയിട്ടുണ്ട്. ആഭരണങ്ങളും നോട്ടുകെട്ടുകള്‍ക്കൊപ്പം കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച അര്‍പ്പിതയുടെ ടോളിഗഞ്ചിലെ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ 21.9 കോടിരൂപയും 76 ലക്ഷം രൂപയുടെ കണക്കില്‍പ്പെടാത്ത ആഭരണങ്ങളും വിദേശനാണ്യങ്ങളും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് അവരെ അറസ്റ്റുചെയ്തത്.

അതിനിടെ ഇ.ഡി.യുടെ കസ്റ്റഡിയില്‍ കഴിയുന്ന മന്ത്രി പാര്‍ഥയെയും അര്‍പ്പിതയെയും വീണ്ടും വിശദമായി ചോദ്യംചെയ്തതായി അധികൃതര്‍ പറഞ്ഞു. ഇരുവര്‍ക്കും വൈദ്യപരിശോധനയും നടത്തി. തന്റെ ഫ്‌ളാറ്റുകള്‍ മന്ത്രിയും സംഘവും ഒരു മിനി ബാങ്കുപോലെയാണ് കരുതിയിരുന്നതെന്ന് അര്‍പ്പിത ഇ.ഡി. അധികൃതര്‍ക്ക് മൊഴി നല്‍കിയതായി വിവരമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News