Dulquer: ഇത് ദേവദൂതര്‍ ദുല്‍ഖര്‍ വേര്‍ഷന്‍; ചാക്കോച്ചനെപ്പോലെ ‘ദേവദൂതര്‍ പാടി’ യ്ക്ക് സ്റ്റെപ്പ് വെച്ച് ദുല്‍ഖര്‍ സല്‍മാന്‍

സോഷ്യല്‍ മീഡിയയില്‍(Social media) തരംഗമായിരിക്കുന്ന ‘ദേവദൂതര്‍ പാടി’യ്ക്ക്(Devadhoothar paadi) സ്‌റ്റെപ്പ് വെച്ച് സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാന്‍(Dulquer Salmaan). ‘സീതാരാമം’ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചി ലുലു മാളില്‍ നടന്ന ചടങ്ങിലാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ന്നാ താന്‍ കേസ് കോട്’ എന്ന ചിത്രത്തിലെ ഗാനത്തിന് ചുവട് വെച്ചത്. കുഞ്ചാക്കോ ബോബന്‍(Kunchako Boban) ഗാനത്തില്‍ ഇടുന്ന സ്റ്റെപ്പുകളൊക്കെ ദുല്‍ഖര്‍ അനുകരിക്കുമ്പോള്‍ കയ്യടികളോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 1985ല്‍ ഭരതന്റെ സംവിധാനത്തില്‍ പുറത്തുവന്ന മമ്മൂട്ടി ചിത്രം കാതോട് കാതോരം എന്ന ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന ഗാനത്തിന്റെ പുനരാവിഷ്‌ക്കാരമായിരുന്നു കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ പുനരാവിഷ്‌കരിച്ചത്. ഗാനത്തിന് ഇതുവരെ 45 ലക്ഷത്തിലധികം ആളുകള്‍ യൂട്യൂബില്‍ കണ്ടു കഴിഞ്ഞു.

 ആഗസ്റ്റ് അഞ്ചിനാണ് ‘സീതാരാമം’ തിയേറ്ററുകളില്‍ എത്തുന്നത്. ലോകമെമ്പാടും വലിയ റിലീസാണ് ചിത്രത്തിന് ഒരുക്കിയിട്ടുള്ളത്.
ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍, രശ്മിക മന്ദന്ന, സുമന്ത്, ഗൗതം മേനോന്‍, പ്രകാശ് രാജ്, തരുണ്‍ ഭാസ്‌ക്കര്‍, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാര്‍, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ, വെണ്ണല കിഷോര്‍ എന്നിങ്ങനെ ഒരു വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel