World Nature Conservation Day: എല്ലാ ജീവജാലങ്ങളുടെയും സംരക്ഷണം നമ്മുടെ ഉത്തരവാദിത്തം: ഇന്ന് ലോക പ്രകൃതി സംരക്ഷണ ദിനം

ഇന്ന് ലോക പ്രകൃതി സംരക്ഷണ ദിനം(World Nature Conservation Day). ‘എല്ലാ ജീവജാലങ്ങളുടെയും സംരക്ഷണം നമ്മുടെ ഉത്തരവാദിത്വം’ എന്ന സന്ദേശവുമായാണ് ഈ ദിനം ആചരിക്കുന്നത്. ‘പ്രകൃതിയോടിണങ്ങി സുസ്ഥിരമായി ജീവിക്കുക ‘എന്നതാണ് ഈ വര്‍ഷത്തെ പ്രകൃതി സംരക്ഷണ ദിന ചിന്താവിഷയം.

സന്തോഷത്തിന്റെ ആദ്യ വ്യവസ്ഥകളിലൊന്ന് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം തകര്‍ക്കപ്പെടരുത് എന്നതാണ്. റഷ്യന്‍ എഴുത്തുകാരന്‍ ലിയോ ടോള്‍സ്റ്റോയിയുടെ വാക്കുകള്‍. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. എന്നിട്ടും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം അനുദിനം വര്‍ധിക്കുകയാണ്.

വനനശീകരണം, അനധികൃത വന്യ ജീവി വ്യാപാരം, മലിനീകരണം, രാസവസ്തുക്കളുടെയും കീടനാശിനികളുടെയും ഉപയോഗം, ഇലക്ട്രോണിക്കല്‍ അവശിഷ്ടങ്ങള്‍ തുടങ്ങിയവയെല്ലാം തന്നെ പ്രകൃതിയെ നശിപ്പിക്കുകയാണ്. പ്രകൃതിയുടെ സന്തുലാനാവസ്ഥ നഷ്ടപ്പെടുമ്പോള്‍ ആഗോള താപനം, ഓസോണ്‍ പാളിയ്ക്ക് വിള്ളല്‍, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ പ്രശ്‌നങ്ങള്‍ ലോകത്തെ ആകമാനം ബാധിക്കുന്നു.

പ്രകൃതിയുടെ അത്ഭുതകാഴ്ചകളിലേക്ക് കണ്‍തുറക്കുന്ന ദൂരദര്‍ശിനിയാകുവാന്‍ ഓരോ മനുഷ്യനും കഴിയണം. കാടും മേടും പുല്‍ത്തകിടിയുടെ വേരും തിരഞ്ഞ് പ്രപഞ്ചത്തിന്റെ അനന്തവൈവിധ്യങ്ങളിലേക്കിറങ്ങി ചെല്ലുമ്പോള്‍ നാം പ്രകൃതിയോട് കൂടുതല്‍ അടുക്കും. ജീവന്റെ വലയിലെ ഒരിഴ മാത്രമാണ് മനുഷ്യന്‍ എന്ന ചിന്ത ഉണ്ടാകണം. പ്രകൃതിയ്‌ക്കെതിരെയുള്ള യുദ്ധം മനുഷ്യരാശിയോട് മുഴുവനായുള്ള യുദ്ധമാണെന്ന ഹരിത ദര്‍ശനത്തിന് അവകാശികളാകുവാന്‍ സാധിക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News