House: പെരുമ്പാവൂരില്‍ ഇരുനില വീട് ഇടിഞ്ഞുതാഴ്ന്നു; 13കാരന് ദാരുണാന്ത്യം, മുത്തച്ഛൻ ഗുരുതരാവസ്ഥയിൽ

പെരുമ്പാവൂർ(perumbavoor) കീഴില്ലത്ത് ഇരുനിലവീട് ഇടിഞ്ഞ് താഴ്‌ന്ന് 13 വയസ്സുകാരൻ മരിച്ചു(death). കീഴില്ലത്ത് ഹരിനാരായണൻ (13) ആണ് മരിച്ചത്. കുട്ടിയുടെ 82കാരനായ മുത്തച്ഛനും(grandfather) ഗുരുതരമായി പരുക്കേറ്റു. വ്യാഴാഴ്‌ച രാവിലെ ഏഴരയോടെയാണ് അപകടം.

അപകട സമയത്ത് ഏഴുപേരായിരുന്നു വീട്ടിലുണ്ടായിരുന്നത്. മറ്റുള്ളവരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വീടിന്റെ ഒരുനില പൂര്‍ണമായി മണ്ണിനടിയിലായിരിക്കുകയാണ്. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് കോണ്‍ക്രീറ്റ് വെട്ടിപ്പൊളിച്ചാണ് വീടിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News