V N Vasavan: സഹകരണ ബാങ്ക് നിക്ഷേപം സുരക്ഷിതമാക്കാന്‍ നിക്ഷേപ ഗാരണ്ടി ബോര്‍ഡ് പുന:സംഘടിപ്പിക്കും: മന്ത്രി വി എന്‍ വാസവന്‍

സഹകരണ ബാങ്ക് നിക്ഷേപം സുരക്ഷിതമാക്കാന്‍ നിക്ഷേപ ഗാരണ്ടി ബോര്‍ഡ് പുന:സംഘടിപ്പിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍(V N Vasavan). കരുവന്നൂര്‍ നിക്ഷേപം മടക്കി നല്‍കാന്‍ പ്രത്യേക പാക്കേജ് ഉണ്ടാക്കിയെന്നും നിക്ഷേപക മരിച്ച സംഭവം അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സഹകരണാ മേഖല തകര്‍ക്കാനുള്ള ശ്രമം രാജ്യത്ത് നടക്കുന്നു. സഹകാരികളുടെ കൂട്ടായ്മയിലൂടെ ഇത്തരം നീക്കം തടുക്കാന്‍ കഴിയും. ജനങ്ങള്‍ക്ക് സഹകരണ സ്ഥാപനങ്ങളിലെ വിശ്വാസം നഷ്ടമായിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

കര്‍ക്കിടകവാവ്; ആലുവ മണപ്പുറത്ത് ആയിരങ്ങള്‍ ബലിതര്‍പ്പണത്തിനെത്തി

ആലുവ(Aluva) മണപ്പുറത്തും ബലിതര്‍പ്പണച്ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. ആയിരങ്ങളാണ് ബലിതര്‍പ്പണത്തിനായി പെരിയാറിന്റെ തീരത്തേയ്ക്ക് എത്തുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ആലുവ മണപ്പുറത്ത് പൂര്‍ണ്ണതോതില്‍ ബലിതര്‍പ്പണച്ചടങ്ങുകള്‍ നടന്നത്.പിതൃമോക്ഷം തേടി ആയിരങ്ങളാണ് പെരിയാര്‍ തീരത്തെത്തിയത്.80 ഓളം ബലിപ്പുരകളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്(Travancore Devaswom Board) dew ഒരുക്കിയിരുന്നത്.

സുരക്ഷയുടെ ഭാഗമായി പുഴയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു.നാനൂറോളം പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നു. കറുത്ത വാവ് തുടങ്ങിയതോടെ ബുധനാഴ്ച രാത്രി 11.10 ന് തുടങ്ങിയ ബലി തര്‍പ്പണ ചടങ്ങുകള്‍ വ്യാഴാഴ്ച രാത്രി 11.45 വരെ തുടരും. ആലുവ അദ്വൈതാശ്രമം കടവിലും ബലിതര്‍പ്പണം നടന്നു. ആശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ, മേല്‍ശാന്തി പി കെ ജയന്തന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.

കാലടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ മുതലക്കടവിലും പാഴൂരില്‍, ദേവസ്വം കൊട്ടാര മുറ്റത്തും കര്‍ക്കടകവാവു ബലിതര്‍പ്പണച്ചടങ്ങുകള്‍ നടന്നു.പെരുമ്പാവൂര്‍ ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പതിനായിരം പേര്‍ക്കുള്ള പന്തലാണ് ഒരുക്കിയിരുന്നത്.നൂറോളം പുരോഹിതന്‍മാരാണ് ഇവിടെ ബലിതര്‍പ്പണത്തിന് നേതൃത്വം നല്‍കിയത്.നെട്ടൂര്‍ മഹാദേവ ക്ഷേത്രത്തിലും പുലര്‍ച്ചെ നട തുറന്ന് പൂജകള്‍ക്ക് ശേഷം 5 മണിയോടെ ബലിതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News