R Bindu: കരുവന്നൂര്‍ വിഷയം; സര്‍ക്കാര്‍ തലത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്: മന്ത്രി ഡോ. ആര്‍ ബിന്ദു

കരുവന്നൂര്‍(Karuvannur) വിഷയത്തില്‍ സര്‍ക്കാര്‍ തലത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു(Dr. R Bindu). നിഷേപങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. നിക്ഷേപകരുടെ ആശങ്കയില്‍ വലിയ കുറവ് വന്നിട്ടുണ്ടെന്നും കേരളാ ബാങ്ക്(Kerala Bank) പരമാവധി കരുവന്നൂര്‍ ബാങ്കിനെ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ മരിച്ച വ്യക്തിയ്ക്കും അവസാന സമയത്തും പണം നല്‍കിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതേസമയം, മൃതദേഹം പാതയോരത്ത് വച്ച പ്രതിഷേധം ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.

ബഫര്‍സോണ്‍ വിഷയത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്: മന്ത്രി എ കെ ശശീന്ദ്രന്‍

ബഫര്‍സോണ്‍(Buffer Zone) വിഷയത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍(A K Saseendran). സുപ്രീംകോടതി(Supreme court) വിധി വന്ന സാഹചര്യത്തില്‍ സംസ്ഥാനം 2019ല്‍ ഇറക്കിയ ഉത്തരവിന് ഇനി പ്രസക്തിയില്ല. അതിനാല്‍ കര്‍ഷകര്‍ക്ക് ഗുണകരമായ സ്ഥിതിയാണ് നിലവില്‍ ഉള്ളത്. ഇത് മനസ്സിലാക്കാതെ, പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.

അതേസമയം ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇടത് എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ചു. ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീംകോടതി ഉത്തരവ് മറികടക്കാന്‍ കേന്ദ്രം ഇടപെടണമെന്നും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇടത് എംപിമാര്‍ പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തിയത്.

2019ലെ ബഫര്‍ സോണ്‍ ഉത്തരവ് തിരുത്താന്‍ കേരളാ മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റര്‍ വരെ ബഫര്‍സോണ്‍ എന്ന 2019ലെ ഉത്തരവ് തിരുത്താനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീംകോടതിയില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ വനം വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കാന്‍, സംസ്ഥാന ഉത്തരവ് തിരുത്താതെ സുപ്രീംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് അഭിപ്രായം ഉയര്‍ന്നതിന് പിന്നാലെയാണ് ഉത്തരവ് തിരുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News