J Chinchu Rani: ഉത്സവപ്പറമ്പിൽ മിൽമയുണ്ടെങ്കിൽ, ആരും പാടും, ആടും! “ന്നാ താൻ മിൽമ കൊട്‌”…

ഉത്സവപ്പറമ്പിലെ ചാക്കോച്ചന്റെ മതിമറന്നുള്ള നൃത്തം നിമിഷങ്ങൾക്കകമാണ് ആരാധകരുടെ മനം കവർന്നത്.
ദേവദൂദർ പാടി…എന്ന പാട്ട് മലയാളികൾക്ക് വീണ്ടും ആസ്വദിക്കാനും ഇതിലൂടെ കഴിഞ്ഞു.

‘ന്നാ താന്‍ കേസ് കൊട്'(nna than case kodu) എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ(kunchakko boban) നൃത്തം പലരും പുനരാവിഷ്കരിക്കുന്നുമുണ്ട്. ദുൽഖർ സൽമാന്റെ നൃത്തവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ മന്ത്രി ജെ ചിഞ്ചുറാണി( j chinchu rani) മിൽമയുടെ പരസ്യവാചകമായി ഉപയോഗിക്കുകയാണ് ചാക്കോച്ചന്റെ നൃത്തത്തെ.

‘ഉത്സവപ്പറമ്പിൽ മിൽമയുണ്ടെങ്കിൽ, ആരും പാടും, ആടും! “ന്നാ താൻ മിൽമ കൊട്‌”…’ എന്ന വാചകത്തോടെയാണ് മന്ത്രി ഫേസ്ബുക്കിൽ(facebook) പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

എന്തായാലും മന്ത്രിയുടെ പരസ്യ വാചകത്തെ ഏവരും ഏറ്റെടുത്തുകഴിഞ്ഞു. നമ്മുടെ സ്വന്തം മിൽമയ്ക്ക് മന്ത്രി നൽകിയ പരസ്യം അടിപൊളിയായിട്ടുണ്ടെന്നുൾപ്പെടെ നിരവധി കമന്റുകളാണ് പോസ്റ്റിനുതാഴെ വരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News