Voter’s list: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍; 18 തികയാന്‍ കാത്തിരിക്കേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യത്ത് വോട്ടര്‍ പട്ടികയില്‍(Voter’s list) പേര് ചേര്‍ക്കാന്‍ 18 വയസ്സ് തികയാന്‍ കാത്തിരിക്കേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍(Election Commission). 17 വയസ്സ് പൂര്‍ത്തിയായാല്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ നല്‍കാവുന്നതാണെന്ന് കമ്മീഷന്‍ അറിയിച്ചു. ഇതിന് വേണ്ട സാങ്കേതിക സജ്ജീകരണങ്ങള്‍ നല്‍കാന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. നിലവില്‍ ജനുവരി 1ന് 18 വയസ്സ് തികയുന്നവര്‍ക്ക് മാത്രമേ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കാനാകൂ. എന്നാല്‍ പുതിയ ഉത്തരവോടെ 17 തികഞ്ഞാല്‍ മുന്‍കൂര്‍ അപേക്ഷ നല്‍കാനാകും.

ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ച് മോദി സര്‍ക്കാര്‍; നിയമിച്ചത് അപേക്ഷ നല്‍കിയവരില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രം

കേന്ദ്ര സര്‍ക്കാര്‍ നിയമനത്തില്‍(Central government) കഴിഞ്ഞ എട്ട് വര്‍ഷത്തില്‍ ആകെ നിയമിച്ചത് അപേക്ഷ നല്‍കിയവരില്‍ ഒരു ശതമാനത്തില്‍ താഴെ പേരെ മാത്രം. 22 കോടി അപേക്ഷകളില്‍ നിയമനം കിട്ടിയത് 7.22 ലക്ഷം പേര്‍ക്ക് മാത്രമാണ്. അതായത്, നിയമനം നടന്നത് വെറും 0.33 ശതമാനം. വര്‍ഷം 2 കോടി പേര്‍ക്ക് തൊഴില്‍ എന്നായിരുന്നു മോദി സര്‍ക്കാരിന്റെ വാഗ്ദാനം. പേഴ്‌സണല്‍ മന്ത്രാലയം പാര്‍ലമെന്റില്‍ വെച്ച കണക്കാണ് ഇത്. മോദി സര്‍ക്കാരിന്റെ(Modi Govt) 8 വര്‍ഷത്തെ കണക്കുകളാണിപ്പോള്‍ പാര്‍ലമെന്റിലെത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here