Dulquer Salmaan: നീ ഉയരത്തില്‍ പറക്കുന്നത് കാണാന്‍ കാത്തിരിക്കുന്നു; ദുല്‍ഖറിന് പിറന്നാള്‍ ആശംസകളുമായി പൃഥ്വിരാജ്

ദുല്‍ഖര്‍ സല്‍മാന് (Dulquer Salmaan) പിറന്നാള്‍ (Birthday) ആശംസകളുമായി സഹതാരങ്ങള്‍. നീ മുന്‍പത്തേതിലുമേറെ ഉയരത്തില്‍ പറക്കുന്നത് കാണാന്‍ കാത്തിരിക്കുന്നു. പുതിയ ചിത്രം സീതാ രാമത്തിനും വരും വര്‍ഷത്തിനും ആശംസകള്‍ എന്നാണ് പൃഥ്വിരാജ് ( prithviraj) പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

ദുല്‍ഖര്‍ തനിക്ക് എത്രത്തോളം പ്രിയങ്കരനാണെന്ന് പറഞ്ഞുകൊണ്ടുള്ളതാണ് കുഞ്ചാക്കോ ബോബന്റെ കുറിപ്പ്. ഡിക്യു, നീ എന്താണ് എനിക്കെന്ന് പറയാന്‍ വാക്കുകള്‍ ഇല്ല. നിന്റെ വാപ്പച്ചിയുടെ ആരാധകനായിരുന്നു പണ്ടുമുതലേ. ഇപ്പോഴും എപ്പോഴും അങ്ങനെയാണ്. ഒരു മനുഷ്യന്‍ എന്ന നിലയിലും നടനെന്ന നിലയിലും അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിച്ചിട്ടുമുണ്ട്. ഇപ്പോള്‍ പുതിയ കാര്യങ്ങള്‍ ഞാന്‍ പഠിക്കുന്നത് നിന്നില്‍ നിന്നാണ്. ഒരു സുഹൃത്ത് എന്ന നിലയിലും മെച്ചപ്പെട്ട മനുഷ്യന്‍ എന്ന നിലയിലും, എന്നാണ് ചാക്കോച്ചന്റെ കുറിപ്പ്.

തന്റെ പുതിയ തെലുങ്ക് ചിത്രം സീതാ രാമത്തിന്റെ കൊച്ചിയിലെ പ്രൊമോഷന്‍ വേദിയില്‍ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ ഇതിനകം വൈറല്‍ ആയ കുഞ്ചാക്കോ ബോബന്റെ നൃത്തം ദുല്‍ഖര്‍ അനുകരിച്ചിരുന്നു. അനശ്വര രാജന്‍, നിവിന്‍ പോളി തുടങ്ങി നിരവധി താരങ്ങളും ദുല്‍ഖറിന് ആശംസകളുമായി എത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News