Suspension: രാജ്യസഭയില്‍ വീണ്ടും സസ്പെന്‍ഷന്‍; സഭ ഇന്നും പ്രക്ഷുബ്ധം

രാജ്യസഭയില്‍(Rajyasabha) വീണ്ടും സസ്പെന്‍ഷന്‍(Suspension). ആംആദ്മി(AAP) എംപി സുശീല്‍ കുമാര്‍ ഗുപ്ത അടക്കം 3 എംപിമാര്‍ക്ക് സസ്പെന്‍ഷന്‍. ഇതോടെ രാജ്യസഭയില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം 23 ആയി. എംപിമാരുടെ രാപ്പകല്‍ സമരവും തുടരുന്നു. പ്രതിപക്ഷ പ്രതിഷേധത്തെ അധീര്‍രഞ്ചന്‍ ചൗധരിയുടെ രാഷ്ട്രപത്നി പരാമര്‍ശം ഉയര്‍ത്തി പ്രതിരോധിച്ചു ബിജെപി(BJP). സോണിയ ഗാന്ധി(Sonia Gandhi) മാപ്പ് പറയണമെന്നും ബിജെപി. നാക്ക് പിഴയെന്ന് അധിര്‍ രഞ്ചന്‍ ചൗധരിയുടെ വിശദീകരണം.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി കൂടുതല്‍ കടുപ്പിക്കുകയാണ് ഭരണപക്ഷം. ഇതിന്റെ ഭാഗമായാണ് 3 എംപിമാരെകൂടി സസ്പെന്‍ഡ് ചെയ്തത്. ആംആദ്മി എംപി സുശീല്‍ കുമാര്‍ ഗുപ്ത, അജിത് കുമാര്‍, സന്ദീപ് പതക് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. ഇതോടെ രാജ്യസഭയില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം 23 ആയി. കേന്ദ്രനടപടിക്കെതിരെ പ്രതിപക്ഷം പ്രതിഷേധവും കടുപ്പിച്ചു. സസ്പെന്‍ഷന്‍ നടപടി ഇനിയും ഉണ്ടാകുമെന്ന് തന്നെയാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ രാപ്പകല്‍ സമരവും പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ തുടരുന്നു. കേന്ദ്രസര്‍ക്കാര്‍ പ്രതികാര നടപടിയുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ പ്രതിപക്ഷം കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ ആവിഷ്‌ക്കരിക്കും. അതേ സമയം, വിലക്കയറ്റം, എംപിമാരുടെ സസ്പെന്‍ഷന്‍ എന്നീ വിഷയങ്ങളിലെ പ്രതിഷേധങ്ങളെ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ചന്‍ ചൗധരിയുടെ രാഷ്ട്രപത്നി പരാമര്‍ശം ഉയര്‍ത്തിയാണ് ബിജെപി പ്രതിരോധിക്കുന്നത്. ഇരു സഭകളിലും അധിര്‍രഞ്ചന്‍ ചൗധരിക്കെതിരായ പ്രമേയം അവതരിപ്പിച്ചു. ലോക്സഭയില്‍ സ്മൃതി ഇറാനിയും, രാജ്യസഭയില്‍ നിര്‍മല സീതാരാമനുമാണ് പ്രമേയം അവതരിപ്പിച്ചത്. സോണിയ ഗാന്ധിയെയും കടചന്നാക്രമിച്ചായിരുന്നു സ്മൃതി ഇറാനിയുടെ പ്രമേയ അവതരണം.

സോണിയ ഗാന്ധി രാഷ്ട്രപതി മുര്‍മുവിനോടും, രാജ്യത്തോടും മാപ്പ് പറയണമെന്ന് നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടു. അധിര്‍രഞ്ചന്‍ ചൗധരി മാപ്പ് പറഞ്ഞതാണെന്ന് സോണിയ ഗാന്ധിയും, നാക്ക് പിഴയെന്ന് അധിര്‍രഞ്ചന്‍ ചൗധരിയും പ്രതികരിച്ചു. വര്‍ഷകാല സമ്മേളനം ഒന്‍പതാം ദിനത്തിലേക്കെത്തുമ്പോള്‍ ഭരണപക്ഷ പ്രതിപക്ഷ പോരിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News