Ac : ചൂട് കാലത്ത് കാറില്‍ എസി ഓണാക്കി വിശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; കിട്ടുക എട്ടിന്റെ പണി

ഉച്ചയ്ക്ക് ഒക്കെ ഒന്ന് പുറത്തിറങ്ങിയാല്‍ ചുട്ടുപൊള്ളുന്ന ചൂടാണ്. കാറിലാണ് നമ്മള്‍ പുറത്ത് പോകുന്നതെങ്കില്‍ എ സി ( AC ) ഇടാതെ ഇരിക്കാറുമില്ല. അത്തരത്തില്‍ ചൂടുള്ള കാലാവസ്ഥയില്‍ എ.സി ഓണ്‍ ചെയ്ത് കാറില്‍ ( Car ) വിശ്രമിക്കുന്നവര്‍ അപകടം ക്ഷണിച്ചു വരുത്തുകയാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

അപൂര്‍വമായി എ.സി വില്ലനാകുന്നത് മരണത്തിന് കാരണമാകും. എന്‍ജിന്‍ പ്രവര്‍ത്തിച്ചാണ് എ.സിയുടെ പ്രവര്‍ത്തനം. ഇതിനായി ഇന്ധനം പൂര്‍ണ്ണ ജ്വലനം നടന്നാല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, നീരാവി ഇവയാണ് ഉണ്ടാവുക. എന്നാല്‍ അപൂര്‍ണ്ണമായ ജ്വലനം നടക്കുമ്പോള്‍ ഓക്സിജന്റെ അഭാവത്തില്‍ ചെറിയ അളവില്‍ വിഷവാതകമായ കാര്‍ബണ്‍ മോണോ ഓക്സൈഡ് ഉണ്ടാവാനും സാദ്ധ്യത ഉണ്ട്.

ഇത് എക്സ്ഹോസ്റ്റ് പൈപ്പില്‍ ഘടിപ്പിച്ച ‘ക്യാറ്റലിറ്റിക്ക് കോണ്‍വെര്‍ട്ടര്‍’ എന്ന സംവിധാനം വച്ച് വിഷം അല്ലാത്ത കാര്‍ബര്‍ ഡൈ ഓക്സൈഡ് ആക്കി മറ്റും. സാധാരണ ഗതിയില്‍ കാറുകളില്‍ ഇത് യാതൊരു പ്രശ്‌നവും ഉണ്ടാക്കാറില്ല.

തുരുമ്പിച്ചോ, മറ്റു കാരണങ്ങള്‍ കൊണ്ട് ദ്രവിച്ചോ പൈപ്പില്‍ ദ്വാരങ്ങള്‍ വീണാല്‍ ‘ക്യാറ്റലിറ്റിക്ക് കോണ്‍വെര്‍ട്ടറില്‍’ എത്തുന്നതിനും മുന്‍പേ കാര്‍ബണ്‍ മോണോക്സൈഡ് പുറത്തേക്കു വരാം.

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ പുറത്തു നിന്നുള്ള വായൂ പ്രവാഹം കൊണ്ട് ഇത് അതില്‍ നല്ലൊരു ഭാഗം ലയിച്ചു പോകും. എന്നാല്‍ നിര്‍ത്തിയ വാഹനത്തില്‍ ഇത് ദ്വാരങ്ങളില്‍ കൂടി അകത്തേയ്ക്ക് കടന്ന് അപകടം സംഭവിക്കാം.

ശ്രദ്ധിക്കാന്‍

എ.സി ഓണ്‍ ചെയ്യുന്നതിന് പകരം ഗ്ലാസുകളോ വാതിലുകളോ തുറന്നിട്ട് ഉറങ്ങുക

വാഹനം 25,000-30,000 കിലോമീറ്ററുകളില്‍ എ.സി സര്‍വീസ് ചെയ്യുക

വാഹനത്തിനുള്ള പ്രവേശിച്ചാല്‍ ഉടന്‍ റീ സര്‍ക്കുലേഷന്‍ മോഡിലിടരുത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News