Kunchako Boban: ഫഹദും രാജുവും നിവിനുമൊക്കെ മാറിയില്ലേ അതുപോലെ ഞാനും മാറി : ചാക്കോച്ചന്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം ചാക്കോച്ചനാണ് (Kunchako Boban) . ന്നാ താന്‍ കേസ് കൊട് ( nna than case kodu, ) എന്ന ചിത്രത്തിലെ കുഞ്ചാക്കോബോബന്റെ ഒരു വീഡിയോ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

എന്നാല്‍ നമ്മുടെയൊക്കെ മനസില്‍ ഇപ്പോഴും ചാക്കോച്ചന്‍ എന്ന് കേള്‍ക്കുമ്പോള്‍ ആ ചോക്ലേറ്റ് പയ്യനെയാണ് ഓര്‍മ വരിക. കൈരളി ന്യൂസിന് ചാക്കോച്ചന്‍ നല്‍കിയ ഒരു അഭിമുഖത്തിലെ ചാക്കോച്ചന്റെ ഡയലോഗ് ഇപ്പോള്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

എന്തുകൊണ്ടാണ് ചോക്ലേറ്റ് പയ്യന്‍ എന്ന വേഷത്തില്‍ നിന്നും ഇത്തരത്തല്‍ ഒരു മാറ്റം വരുത്തിയത് എന്ന ചോദ്യത്തിന് രസകരമായ ഒരു മറുപടിയാണ് ചാക്കോച്ചന്‍ നല്‍കിയത്.

പണ്ട് ലാലേട്ടനും മമ്മൂക്കയും പൃഥ്വിരാജും ഫഹദും ജയസൂര്യയും നിവിനും ഒക്കെ ചെയ്ത ക്യാരക്ടറും ഇപ്പോള്‍ ചെയ്യുന്ന ക്യാരക്ടറും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. അവരൊക്കെ തന്നെ ഒരുപാട് മാറിയിട്ടുമുണ്ട്. അവര് തുടക്കത്തില്‍ എന്ത് ടൈപ്പ് ക്യാരക്ടേഴ്‌സ് ആണോ ചെയ്തിട്ടുള്ളത് അതില്‍ നിന്നും ഒരുപാട് വ്യത്യാസമായിട്ടാണ് ഇപ്പോള്‍ ചെയ്യുന്നത്

അത്തരത്തില്‍ മാറ്റം ഉള്‍ക്കൊണ്ടത് കൊണ്ടാണ് ഇപ്പോഴും അവര്‍ അഭിനയത്തില്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നതെന്നും ചാക്കോച്ചന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

ആ ഡാന്‍സിലെ സ്റ്റെപ്പ് മുഴുവന്‍ എന്റേതാണ്; മനസ് തുറന്ന് ചാക്കോച്ചന്‍

കുഞ്ചാക്കോ ഡാന്‍സ് കളിക്കുന്ന ദേവദൂതര്‍ എന്ന സോങ് ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗം. അദ്ദേഹത്തിന്റെ ഡാന്‍സിനെ പ്രശംസിച്ച് ഒരുപാട് പേര്‍ മുന്നോട്ടെത്തുന്നുണ്ട്.കൊറിയോ ഗ്രാഫറില്ലാതെയാണ് ഇത്തരത്തിലുള്ളൊരു ഡാന്‍സ് താന്‍ ചെയ്തതെന്ന് കുഞ്ചാക്കോ ബോബന്‍ തന്റെ സ്വന്തം സ്റ്റെപ്പാണ് ആ സീനില്‍ കളിച്ചിട്ടുള്ളതെന്നും ചാക്കോച്ചന്‍ പറഞ്ഞു.

എന്താകുമെന്നതിനെ കുറിച്ച് വലിയ ധാരണയില്ലായിരുന്നുവെന്നും കണ്ണടച്ചങ്ങ് കളിക്കുവായിരിന്നുവെന്നും ചാക്കോച്ചന്‍ പറഞ്ഞു. മദ്യപിച്ച് ഡാന്‍സ് കളിക്കുന്നുവെന്നതിലുപരി ഡാന്‍സ് കളിക്കാന്‍ അറിയില്ലാത്ത ഒരാള്‍ ഡാന്‍സ് കളിക്കുന്നതെങ്ങിയൈന്നാണ് ചെയ്യാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി മലയാളികള്‍ നെഞ്ചിലേറ്റിയ ഒരു ഗാനമാണിതെന്നും അതിനെ മോശമാക്കാത്ത രീതിയില്‍ നൃത്തം അവതരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. തന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തത നിറഞ്ഞ കഥാപാത്രമായിരിക്കും ഇതെന്ന് അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.

ഈ ഗാനം ആദ്യം തന്നെ മമ്മൂട്ടിയെ കാണിച്ച് സമ്മതം വാങ്ങിയെന്നും എന്തെങ്കിലും കൈപ്പിഴ പറ്റിയിരുന്നെങ്കില്‍ നാട്ടുകാര്‍ എയറില്‍ നിര്‍ത്തിയേനെ എന്നുമാണ് അഭിമുഖത്തില്‍ കുഞ്ചാക്കോ പറഞ്ഞത്. ‘വളരെ അധികം സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. എവര്‍ഗ്രീന്‍ സോങ് റീക്രിയേറ്റ് ചെയ്ത് വേറൊരു തരത്തില്‍ അവതരിപ്പിക്കുമ്പോള്‍ അത് മോശമാകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ആദ്യം തന്നെ മമ്മൂക്കയെ കാണിച്ച് സമ്മതം വാങ്ങി. ഇത് കണ്ട അദ്ദേഹം വാട്‌സാപ്പിലൂടെ തമ്പ്‌സ് അപ്പും നന്നായി ഇരിക്കുന്നു, ലവ് യൂ എന്നുമാണ് മറുപടി തന്നത്.

‘വളരെ അധികം സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. എവര്‍ഗ്രീന്‍ സോങ് റീക്രിയേറ്റ് ചെയ്ത് വേറൊരു തരത്തില്‍ അവതരിപ്പിക്കുമ്പോള്‍ അത് മോശമാകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ആദ്യം തന്നെ മമ്മൂക്കയെ കാണിച്ച് സമ്മതം വാങ്ങി. ഇത് കണ്ട അദ്ദേഹം വാട്‌സാപ്പിലൂടെ തമ്പ്‌സ് അപ്പും നന്നായി ഇരിക്കുന്നു, ലവ് യൂ എന്നുമാണ് മറുപടി തന്നത്.

1985ല്‍ ഭരതന്‍ സംവിധാനം ചെയ്ത കാതോട് കാതോരം എന്ന ചിത്രത്തിലെ ഗാനത്തിന്റെ റീമേക്ക് ആണ് ഈ പാട്ട്. മമ്മൂട്ടിയായിരുന്നു ഈ സിനിമയിലെ നായകന്‍. ഒ.എന്‍.വി കുറുപ്പിന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചത് യേശുദാസ് ആയിരുന്നു. ന്നാ താന്‍ കേസ് കൊടിലെ ദേവദൂതര്‍ പാടിയത് ബിജു നാരായണനാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News