Arrest: രേഖകളില്ലാതെ കുട്ടികളെ കൊണ്ടു വന്നു; 5 രാജസ്ഥാന്‍ സ്വദേശികള്‍ കസ്റ്റഡിയിൽ

രേഖകൾ ഇല്ലാതെ കുട്ടികളെ കൊണ്ടു വന്ന 5 രാജസ്ഥാന്‍(rajastan) സ്വദേശികളെ കോഴിക്കോട് റെയിൽവേ പൊലീസ്(railway police) അറസ്റ്റ്(arrest) ചെയ്തു. ഒപ്പം ഉണ്ടായിരുന്ന 12 പെണ്‍കുട്ടികളേയും റെയില്‍വേ പൊലീസ് ശിശുക്ഷേമ സമിതിക്ക് കൈമാറി. രാജസ്ഥാനിലെ ബര്‍വാലയില്‍ നിന്ന് ആലുവ(aluva)യിലേക്കാണ് ഇവര്‍ കുട്ടികളെ കൊണ്ടുവന്നത്.

ബറോഡയില്‍ നിന്ന് ചൊവ്വാഴ്ച ഓഖ എക്‌സ്പ്രസിലാണ് ഇവര്‍ കുട്ടികളെ കൊണ്ടുവന്നത്. സംശയം തോന്നിയ യാത്രക്കാര്‍ റെയില്‍വേ പോലീസിനെ അറിയിക്കുകയായിരുന്നു, കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ആര്‍.പി.എഫ്. ഇവരെ കസ്റ്റഡിയില്‍ എടുത്തത്.

അധികൃതരുടെ അനുവാദമില്ലാതെ പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ടു വന്നതിനാണ് കേസ്. രാജസ്ഥാനിലെ ബർവാലയിൽ നിന്നാണ് 12 കുട്ടികളെ കേരളത്തിൽ എത്തിച്ചത്. ആലുവയിലേക്കുള്ള യാത്രക്കിടെ കോഴിക്കോട് വെച്ച് ഓഖ – എറണാകുളം എക്സ്പ്രസ് ട്രെയിനിൽ നിന്ന് Rpf ആണ് കുട്ടികളേയും കൂടെയുള്ള 6 പേരേയും കസ്റ്റഡിയിലെത്തത്.

ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ പരിശോധനയിൽ 4 പേർ രക്ഷിതാക്കളാണെന്ന് വ്യക്തമായി. രാജസ്ഥാൻ സ്വദേശികളായ ലോകേഷ് കുമാർ (21) ശ്യാംലാൽ (25) എന്നിവരെ കോഴിക്കോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. രക്ഷിതാക്കളുമായി cwc അധികൃതർ ബന്ധപ്പെടുന്നുണ്ട്.

കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ എത്തിച്ചതാണെന്നാനാണ് കൊണ്ടുവന്നവർ പറയുന്നത്. എന്നാൽ മതിയായ രേഖകൾ ഇല്ലാതെ ആയിരുന്നു യാത്ര. CWC അനുമതി ഇല്ലാതെ കുട്ടികളെ കൊണ്ടുവരുന്നത് നിയമ വിരുദ്ധമാണ്. അറസ്റ്റിലായവർക്ക് മറ്റ് താൽപ്പര്യങ്ങൾ ഉണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News