തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് 10% വരെ ടെണ്ടര്‍ എക്സസ് അനുവദിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റർ(mv govindan master) അറിയിച്ചു.
ഇതുവരെ ടെണ്ടര്‍ ചെയ്യാത്ത 2022-23 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന പദ്ധതികള്‍ക്കാണ് വര്‍ധനവ് അനുവദിക്കുക. നിര്‍മ്മാണ സാമഗ്രികളുടെ വിലവര്‍ധനവിനെ തുടര്‍ന്ന് നിശ്ചിത സമയത്ത് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്ന പരാതി(complaint)യെ തുടര്‍ന്നാണ് നടപടി.
ഇടുക്കി(idukki), വയനാട്(wayanad) ഉള്‍പ്പെടെയുള്ള മലയോരജില്ലകളില്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് കൂടുതല്‍ ചെലവ് വരുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് തീരുമാനമെടുത്തത്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമായ വികസന ഫണ്ട്, തനതുഫണ്ട് എന്നിവ ഇതിനായി വിനിയോഗിക്കാം. പൊതുമരാമത്ത് പ്രവര്‍ത്തികള്‍ ഗുണമേന്മ ഉറപ്പുവരുത്തി പൂര്‍ത്തിയാക്കാന്‍ ഈ തീരുമാനം സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here