
എം ടി വാസുദേവന്‍ നായര്‍ക്ക്(M T Vasudevan Nair) പിറന്നാള്‍ ആശംസകള്‍ നേരാന്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി(Pinarayi Vijayan). വ്യാഴം പകല്‍ 12നാണ് കൊട്ടാരം റോഡിലെ എംടിയുടെ വീടായ ‘സിതാര’യില്‍ മുഖ്യമന്ത്രി എത്തിയത്. പിറന്നാള്‍ സമ്മാനമായ ഷാള്‍ മുഖ്യമന്ത്രി എംടിയെ അണിയിച്ചു. പൂച്ചെണ്ടും നല്‍കി. കാല്‍ മണിക്കൂറോളം സൗഹൃദ സംഭാഷണത്തിന് ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.
എംടിയുടെ ആരോഗ്യ വിവരങ്ങള്‍ ആരാഞ്ഞായിരുന്നു തുടക്കം. പ്രകൃതിയും കാലാവസ്ഥയുമെല്ലാം പ്രതികൂലമാകുന്നതിന്റെ ആശങ്ക എംടി പങ്കുവച്ചു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ടുപോകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കോഴിക്കോട് എന്തെങ്കിലും ചെയ്യേണ്ട കാര്യങ്ങളുണ്ടോ എന്ന് മുഖ്യമന്ത്രി ആരാഞ്ഞു. ബാബുരാജ് അക്കാദമിയുടെ കാര്യത്തില്‍ പ്രത്യേക പരിഗണന വേണമെന്നായിരുന്നു എംടിയുടെ മറുപടി. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളം പിഎച്ച്ഡി വിദ്യാര്‍ഥികള്‍ നല്‍കിയ നിവേദനം എംടി മുഖ്യമന്ത്രിക്ക് കൈമാറി. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം എ പ്രദീപ് കുമാര്‍(A Pradeep Kumar), പുരുഷന്‍ കടലുണ്ടി(Purushan Kadalundi) എന്നിവരും ഒപ്പമുണ്ടായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here