5G spectrum auction : 5 ജി സ്പെക്ട്രം ലേലം മൂന്നാം ദിനം

5 ജി സ്പെക്ട്രം ലേലം ( 5G spectrum auction ) മൂന്നാം ദിവസത്തിലേക്ക് കടന്നു.കഴിഞ്ഞ രണ്ട് ദിവസമായി ആകെ 1.49 ലക്ഷം കോടിയുടെ ലേലം നടന്നതായി ടെലികോം മന്ത്രാലയം ( Telecom Ministry)അറിയിച്ചു. ലോ ഫ്രീക്വൻസി ബാൻഡിനായിരുന്നു ഇന്നലെ ആവശ്യക്കാർക്ക് കൂടുതലുണ്ടായിരുന്നത്.

കഴിഞ്ഞ ദിവസത്തെ ലേല നടപടികൾ പൂർത്തിയായപ്പോൾ നാല് കമ്പനികൾ ചേർന്ന് 1,49 ലക്ഷം കോടി രൂപയുടെ ലേലം വിളിച്ചതായി ടെലികോം മന്ത്രാലയം അറിയിച്ചു. ആകെ ഒൻപത് റൗണ്ട് ലേലം വിളിയാണ് രണ്ട് ദിവസങ്ങളിലായി നടന്നത്.

ആദ്യ ദിനം ലഭിച്ചത് 1.45 ലക്ഷം കോടി രൂപയുടെ ലേലമായിരുന്നു. 8000 കോടി രൂപയെന്ന കേന്ദ്ര സർക്കാർ പ്രതീക്ഷിച്ച തുകയെ മറികടക്കുന്നതായിരുന്നു ഇത്. 700 മെഗാ ഹെർട്സ് ബാൻഡിലാണ് ലേലം വിളി കൂടുതൽ നടന്നത്. ആദ്യ ദിനം മിഡ് ഫ്രീക്വൻസി ബാൻഡും ഹൈ ഫ്രീക്വൻസി ബാൻഡിനുമായിരുന്നു ആവശ്യക്കാർ കൂടുതൽ.

എന്നാൽ രണ്ടാം ദിനത്തിൽ ലോ ഫ്രീക്വൻസി ബാൻഡിനായിരുന്നു ആവശ്യം.ജനസാന്ദ്രതയുള്ള മേഖലകളിൽ മികച്ച കവറേജ് ലഭിക്കാൻ ലോ ബാൻഡിൽ ഉൾപ്പെടുന്ന 700 മെഗാ ഹെർട്സാണ് കൂടുതൽ അനുയോജ്യം.4.3 ലക്ഷം കോടി രൂപയുടെ 72 ഗിഗാഹേർട്സ് എയർവേവുകളാണ് ലേലത്തിനുള്ളത്.

14,000 കോടി രൂപ ഡെപ്പോസിറ്റായി നൽകിയ റിലയൻസ് ജിയോയാണ് ലേലം വിളിയിൽ മുൻപിൽ.5,500 കോടി ഡിപ്പോസിറ്റായി നൽകിയ എയർടെല്ലാണ് തൊട്ടു പിന്നാലെയുള്ളത്.വി ഐ യും അദാനി ഗ്രൂപ്പുമാണ് ലേലത്തിൽ പങ്കെടുക്കുന്ന മറ്റു കമ്പനികൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News