Idukki: അമ്മ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി ഏലത്തോട്ടത്തില്‍ കുഴിച്ചിട്ടു

അവിവാഹിതയായ അതിഥി തൊഴിലാളി യുവതി പ്രസവിച്ച ഇരട്ടക്കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഏലത്തോട്ടത്തില്‍ കുഴിച്ചിട്ടു. ഇടുക്കി ഉടുമ്പന്‍ചോലയിലാണ് ദാരുണ കൊലപാതകം. എസ്റ്റേറ്റിലെ സൂപ്പര്‍വൈസറുടെ സഹായത്തോടെയാണ് കൊലപാതകം നടന്നത്. സ്വദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്(police custody). കുട്ടികളുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്താന്‍ തിരച്ചില്‍ നടക്കുകയാണ്.

കോട്ടയം എം.പി തോമസ് ചാഴിക്കാടന്റെ വീട്ടില്‍ മോഷണ ശ്രമം

കോട്ടയം എം.പി തോമസ് ചാഴിക്കാടന്റെ(Thomas Chazhikkadan) വീട്ടില്‍ മോഷണ ശ്രമം. എം.പിയുടെ കോട്ടയം എസ്.എച്ച് മൗണ്ടിലെ വീട്ടിലാണ് ഇന്ന് പുലര്‍ച്ചെ 4.30 ഓടെ സംഭവം നടന്നത്. എം.പിയുടെ ഭാര്യ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ജനല്‍ തകര്‍ക്കുന്ന ശബ്ദം കേട്ട് ലൈറ്റ് ഇട്ടപ്പോള്‍ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ലക്ഷ്യം കവര്‍ച്ച തന്നെയാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. വീടിന്റെ ജനല്‍ചില്ലുകളും, ഗ്രില്ലുകളും തകര്‍ത്തു. പൊലീസും(police), വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. തോമസ് ചാഴിക്കാടന്‍ എം.പി നിലവില്‍ ഡല്‍ഹിയിലാണ്(Delhi).

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News