Lottery : ഭാഗ്യത്തിനൊപ്പം സത്യസന്ധതയുടെ തിളക്കവും കൂട്ടി ഒരു ലോട്ടറി കഥ

ഭാഗ്യത്തിനൊപ്പം സത്യസന്ധതയുടെ തിളക്കം കൂടി ഒരുമിച്ച ഒരു ലോട്ടറി (lottery) ടിക്കറ്റിൻ്റെ വിശേഷങ്ങളെക്കുറിച്ചറിയാം. ഇടുക്കി (idukki) തൊടുപുഴയിൽ നിന്നാണ് ഈ വിശ്വസ്തതയുടെ വാർത്ത.

താനെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് അറിയാതിരുന്ന ഉടമയെ ലോട്ടറി ഏജൻ്റ് വിളിച്ചറിയിച്ച് ഭാഗ്യക്കുറി കൈമാറുകയായിരുന്നു. ലക്കി സെന്റർ ഉടമ സാജൻ തോമസാണ് പണം ഈടാക്കാതെ മാറ്റി വെച്ച സമ്മാനാർഹമായ ടിക്കറ്റ് ഉടമയായ സന്ധ്യയ്ക്ക് കൈമാറിയത്.

ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയുടെ ടിക്കറ്റാണ് പണം കൈപ്പറ്റാതെ കടയുടമ സാജൻ സന്ധ്യയ്ക്ക് വേണ്ടി മാറ്റിവെച്ചിരുന്നത്.എന്നാൽ ടിക്കറ്റേതെന്നോ നമ്പറോ സന്ധ്യയ്ക്ക് അറിവുണ്ടായിരുന്നില്ല. ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റ് ഇതായിരുന്നുവെന്ന് മനസിലാക്കിയ സാജൻ ഉടൻ തന്നെ ഇക്കാര്യം ഇവരെ വിളിച്ചറിയിക്കുകയായിരുന്നു.

തമാശയാണെന്ന് കരുതി കാഞ്ഞിരമറ്റത്തെ കടയിൽ എത്തിയപ്പോഴാണ് ഇക്കാര്യം സന്ധ്യയ്ക്ക് വിശ്വസിക്കാനായത്.മൂന്നു മാസം മുമ്പ് ചില്ലറയുടെ ആവശ്യത്തിന് ലോട്ടറി കടയിലെത്തിയപ്പോഴാണ് കാഞ്ഞിരമറ്റം സ്വദേശിയായ സാജനെ സന്ധ്യ പരിചയപ്പെട്ടത്.

പതിവുപോലെ കഴിഞ്ഞ ദിവസവും ഒരു സെറ്റ് ടിക്കറ്റ് എടുത്ത് വെച്ചിട്ടുണ്ടെന്ന് പറഞ്ഞു. മാറ്റിവെച്ച ആ 12 ടിക്കറ്റുകളിലൊന്നിനാണ് സമ്മാനമെന്നറിഞ്ഞ സാജൻ ഒരു നിമിഷംപോലും വൈകാതെ സന്ധ്യയെ വിളിച്ച് സന്തോഷം അറിയിക്കുകയായിരുന്നു. ഭാഗ്യം അതിന്റെ യഥാർഥ ഉടമക്കുതന്നെ കൈമാറിയ സാജൻ തോമസാണ് ഇപ്പോൾ താരമായിരിക്കുന്നത്.

നഗരസഭ കൗൺസിലറുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ടിക്കറ്റ് സന്ധ്യയ്ക്ക് കൈമാറി. 75 ലക്ഷത്തിൻ്റെ ഭാഗ്യത്തിനൊപ്പം മറ്റ് 11 ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനവും ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. തൊടുപുഴ കുമാരമംഗലം വില്ലേജ് ഇന്റർനാഷനൽ സ്‌കൂളിലെ ഹെൽത്ത് നഴ്‌സുമാണ് കെ.ജി സന്ധ്യമോൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News