Madhya Pradesh : ദളിത് വിദ്യാർത്ഥിനിയെ സ്കൂളിൽ കയറ്റില്ലെന്ന് നാട്ടുകാർ ; 7 പേർ അറസ്റ്റിൽ

മധ്യപ്രദേശിൽ (Madhya Pradesh) ദളിത് വിദ്യാർത്ഥിനിയെ സ്‌കൂളിൽ പോകാൻ അനുവദിക്കാത്തതിനെ ചൊല്ലി സംഘർഷം. സംഭവത്തിൽ 7 പേർ അറസ്റ്റിൽ. പെൺകുട്ടിയെ ആക്രമിച്ചതിനെ തുടർന്ന് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി.

ബവാലിയ ഖേഡി ഗ്രാമത്തിലാണ് പഠിക്കാനായി പോയ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ഗ്രാമത്തിലെ ഒരു കൂട്ടം നാട്ടുകാർ തടഞ്ഞത്.പെൺകുട്ടിയുടെ ബാഗ് തട്ടിയെടുക്കുകയും ഗ്രാമത്തിലെ മറ്റു പെൺകുട്ടികളെപ്പോലെ പഠിക്കാൻ സ്കൂളിൽ പോകരുതെന്ന് ആവശ്യപ്പെട്ടു.

സംഭവം അറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ ചോദിക്കാൻ എത്തി. പിന്നാലെ ഇരുകൂട്ടരും തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു .രണ്ടു കൂട്ടരും തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. സംഘർഷത്തിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

ശനിയാഴ്ച്ചയാണ് സംഘർഷമുണ്ടായത്.പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയെത്തുടർന്ന് പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം 7 പേരെ കോട്വാലി പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം പെൺകുട്ടിയുടെ സഹോദരനും മറ്റ് മൂന്ന് പേർക്കുമെതിരെ പീഡനം ആരോപിച്ച് മറുപക്ഷം പരാതി നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News