P Prasad : മണ്ണ് പരിശോധനയുടെ വിളപരിപാലന ശുപാർശകൾ ഇനി മലയാളത്തിലും ലഭ്യമാകും; കൃഷിമന്ത്രി

“സോയിൽ ഹെൽത്ത് കാർഡു”കൾ മുഖേന കർഷകർക്ക് നൽകുന്ന കാർഷിക വിള പരിപാലന ശുപാർശകൾ ഇനി മലയാളത്തിൽ കൂടി ലഭ്യമാക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. കൃഷിയിടത്തിലെ മണ്ണ് പരിശോധനയ്ക്കുശേഷം നിലവിൽ കൃഷി വകുപ്പിനു കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്നും നൽകുന്ന “സോയിൽ ഹെൽത്ത് കാർഡു”കളിൽ മണ്ണിന്റെ സ്വഭാവത്തെക്കുറിച്ചും കർഷകർ അനുവർത്തിക്കേണ്ട കൃഷി പരിപാലനമുറകളെ കുറിച്ചുമുള്ള അറിയിപ്പുകളും ശുപാർശകളും ഇംഗ്ലീഷ് ഭാഷയിലാണ് അച്ചടിച്ചു നൽകുന്നത്.

ഇത് ശുപാർശകൾ അനുസരിച്ചുള്ള കാർഷിക മുറകൾ സ്വീകരിക്കുന്നതിന് കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ആയതിനാലാണ് സോയിൽ ഹെൽത്ത് കാർഡ് വഴി നൽകുന്ന അറിയിപ്പുകളും ശുപാർശകളും മലയാളത്തിലാക്കുന്നതിന് തീരുമാനിച്ചതായും ആയതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ കാർഷികോല്പാദന കമ്മീഷണറെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News