Afghan: അഫ്‌ഗാനിലെ ഗുരുദ്വാരയ്‌ക്ക്‌ സമീപം ബോംബ്‌ സ്‌ഫോടനം; ഒഴിവായത് വൻ അപകടം

അഫ്‌ഗാനിലെ(afghan) ഗുരുദ്വാരയ്‌ക്ക്‌ സമീപം ബോംബ്‌ സ്‌ഫോടനം(blast). കാബൂളിലെ കർതേ പർവാൻ ഗുരുദ്വാരയ്‌ക്ക്‌ സമീപം കടയിലാണ്‌ ബുധനാഴ്‌ച സ്‌ഫോടനമുണ്ടായത്‌. സിഖുകാരനായ ഹർജീത്‌ സിങ്ങിന്റെ കടയാണിത്‌. ആളപായമില്ല.

ടൈം ബോംബാണ്‌ ഉപയോഗിച്ചതെന്നും ഈ സമയം കടയിൽ ആരുമില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായെന്നും ഹർജീത്‌ സിങ്‌ പറഞ്ഞു. കഴിഞ്ഞ ജൂൺ 18ന്‌ ഗുരുദ്വാരയിലുണ്ടായ ആക്രമണത്തിൽ രണ്ട്‌ പേർ കൊല്ലപ്പെട്ടിരുന്നു.

ഐസ്‌ ഖൊരസാൻ ഘടകമായിരുന്നു ആക്രമണത്തിന്‌ പിന്നിൽ. താലിബാൻ അധികാരമേറ്റതിനുപിന്നാലെ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കുനേരെ ആക്രമണം പതിവാണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here