കൺപോളയിലെ ഗ്രന്ഥിയിൽ ഉണ്ടാകുന്ന അണുബാധയാണ് നമ്മൾ കൺകുരു എന്നു വിളിക്കുന്നത്. കുരുവുണ്ടാകാൻ പല കാരണങ്ങളുണ്ടാകാം.. സ്ഥിരമായി കണ്ണട ഉപയോഗിക്കേണ്ടവർ കണ്ണട വയ്ക്കാതിരുന്നാലും തലയിലെ താരനും പ്രമേഹം നിയന്ത്രിക്കാത്തതുമെല്ലാം കുരുവിന് കാരണമാകാറുണ്ട്.
കുരു ഒരിക്കലും കൈ കൊണ്ട് ഞെക്കിയോ അമർത്തിയോ പൊട്ടിക്കരുത്. കണ്ണിലേക്കും തലച്ചോറിലേക്കുമുള്ള രക്ത പ്രവാഹം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ട് കുരു പൊട്ടിച്ചാലുണ്ടാകുന്ന അണുബാധ തലച്ചോറിലേക്കു പടരാനും ബ്രയിൻ ഫീവർ വരെ ആകാനും സാധ്യതയുണ്ട്.
അതു കൊണ്ട് കുരു കണ്ടു തുടങ്ങുമ്പോള്‍ തന്നെ നേർത്ത തുണി ചൂടുവെള്ളത്തിൽ മുക്കി കുരുവിന് മീതെ വയ്ക്കാം. കുരുവിനകത്തെ ദ്രാവകം തനിയെ പുറത്തു പോകും. അതിനു ശേഷം ആവശ്യമുണ്ടെങ്കിൽ ആന്റീബയോട്ടിക് ഐ ഡ്രോപ്പ് ഒഴിക്കാം. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഓയിന്റ്മെന്റു പുരട്ടുകയും ആവാം.
ഒന്നു രണ്ട് ആഴ്ചയ്ക്കു ശേഷവും കൺകുരു മാറിയില്ലെങ്കിൽ കണ്ണിന് സർജറി (Incision and Curettage or I&C) വേണ്ടി വരും. ചൂടു കാലത്ത് കൈയിൽ അഴുക്കു പറ്റുന്നത് കൂടുമെന്നതു കൊണ്ട് കൈ കൊണ്ട് കണ്ണു തിരുമ്മുകയും മറ്റും ചെയ്യുന്നത് കഴിയുന്നതും ഒഴിവാക്കണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.