കഷണ്ടിക്കും മറുമരുന്നുണ്ടെന്നേ… എന്താണെന്നല്ലേ?

കറിവേപ്പില കേശസംരക്ഷണത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. മുടിയുടെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതിന് വേണ്ടി ബ്യൂട്ടിപാര്‍ലറില്‍ കയറിയിറങ്ങുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഇതുണ്ടാക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പിന്നെ ചികിത്സിക്കേണ്ട അവസ്ഥയാണ് ഉണ്ടാവുന്നത്.

എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കറിവേപ്പില.  ഹെയര്‍മാസ്‌ക് പല വിധത്തില്‍ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. കറിവേപ്പില പൊടിച്ച്‌ തൈരുമായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ പുരട്ടാം. അല്‍പസമയത്തിനു ശേഷം കഴുകിക്കളഞ്ഞാല്‍ കഷണ്ടിയ്ക്ക് പ്രതിരോധം തീര്‍ക്കാവുന്നതാണ്.

മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല കഷണ്ടിയെന്ന പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് തൈരും കറിവേപ്പിലയും മിക്‌സ് ചെയ്ത് തേക്കുന്നത്. കറിവേപ്പില കൊണ്ട് ചായയും ഉണ്ടാക്കാം. വെള്ളത്തില്‍ കറിവേപ്പിലയിട്ടു തിളപ്പിച്ച്‌ മധുരവും നാരങ്ങനീരും ചേര്‍ത്ത് കഴിക്കാം. ഇതും മുടി കൊഴിച്ചിലിനേയും താരനേയും തടയും. താരനെന്ന് പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറിവേപ്പില ചായ.

സ്ഥിരമായി ഇത് കഴിച്ചാല്‍ പ്രകടമായ മാറ്റം കാണാം. പെട്ടെന്ന് തന്നെ നിങ്ങള്‍ക്ക് ഇത്തരത്തിലുള്ള പ്രതിസന്ധിയെ പരിഹരിക്കാന്‍ കറിവേപ്പില ചായ കഴിക്കാവുന്നതാണ്. പാലും കറിവേപ്പിലയും സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പാലും കറിവേപ്പിലയും മിക്സ് ചെയ്ത് അരച്ച്‌ തേക്കുന്നത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

മാത്രമല്ല ഭക്ഷണത്തില്‍ കൂടുതല്‍ കറിവേപ്പില ഉള്‍പ്പെടുത്തുന്നതും മുടി കൊഴിച്ചിലിനെ നിയന്ത്രിക്കുന്നു. പാലും കറിവേപ്പിലയും അരച്ച്‌ മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച്‌ പിടിപ്പിക്കുന്നത് ഏത് വിധത്തിലും ആരോഗ്യമുള്ള കരുത്തുള്ള മുടി വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു. കഷണ്ടിക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു കറിവേപ്പിലയും പാലും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News