ദേവദൂതരും കുഞ്ചാക്കോ ബോബനുമാണ് ( Kunchako Boban) ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. അദ്ദേഹത്തിന്റെ ഡാന്‍സിനെ പ്രശംസിച്ച് ഒരുപാട് പേര്‍ മുന്നോട്ടെത്തുന്നുണ്ട്.കൊറിയോ ഗ്രാഫറില്ലാതെയാണ് ഇത്തരത്തിലുള്ളൊരു ഡാന്‍സ് താന്‍ ചെയ്തതെന്ന് കുഞ്ചാക്കോ ബോബന്‍ തന്റെ സ്വന്തം സ്റ്റെപ്പാണ് ആ സീനില്‍ കളിച്ചിട്ടുള്ളതെന്നും ചാക്കോച്ചന്‍ പറയുകയും ചെയ്തിരുന്നു.
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ചാക്കോച്ചന്‍റെ ഒരു ഇന്‍റര്‍വ്യൂ ആണ്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്‍റെ ഭാഗമായി ഓണ്‍ലൈന്‍ ചാനലുകളില്‍ ഒരു വാര്‍ത്ത വന്നിരുന്നു. ചാക്കോച്ചനെ പട്ടി കടിച്ചു എന്നായിരുന്നു പല വാര്‍ത്തകളും. സ്വന്തം അമ്മ പോലും യഥാര്‍ത്ഥത്തില്‍ എന്നെ പട്ടി കടിച്ചുവെന്ന് വിശ്വസിച്ചുപോയെന്ന് ചാക്കോച്ചന്‍ കൈരളിയുമായി നടത്തിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
വീട്ടില്‍ കിടന്നുറങ്ങിയ നിന്നെ എപ്പോഴാടാ പട്ടി കടിച്ചത് എന്നായിരുന്നു അമ്മ തന്നെ വിളിച്ച് ചോദിച്ചത്. കൂടാതെ നാദിര്‍ഷയും വിളിച്ച് ചോദിച്ചിരുന്നു.വാര്‍ത്തയുടെ രണ്ടാം പാരഗ്രാഫ് വായിച്ചപ്പോഴാണ് സംഭവം മനസിലായതെന്നും ചാക്കോച്ചന്‍ ഇന്‍റര്‍വ്യൂവില്‍ പറഞ്ഞു.
ADVERTISEMENT
Kunchako Boban: ഫഹദും രാജുവും നിവിനുമൊക്കെ മാറിയില്ലേ അതുപോലെ ഞാനും മാറി : ചാക്കോച്ചന്‍
ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം ചാക്കോച്ചനാണ് (Kunchako Boban) . ന്നാ താന്‍ കേസ് കൊട് ( nna than case kodu, ) എന്ന ചിത്രത്തിലെ കുഞ്ചാക്കോബോബന്റെ ഒരു വീഡിയോ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
എന്നാല്‍ നമ്മുടെയൊക്കെ മനസില്‍ ഇപ്പോഴും ചാക്കോച്ചന്‍ എന്ന് കേള്‍ക്കുമ്പോള്‍ ആ ചോക്ലേറ്റ് പയ്യനെയാണ് ഓര്‍മ വരിക. കൈരളി ന്യൂസിന് ചാക്കോച്ചന്‍ നല്‍കിയ ഒരു അഭിമുഖത്തിലെ ചാക്കോച്ചന്റെ ഡയലോഗ് ഇപ്പോള്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
എന്തുകൊണ്ടാണ് ചോക്ലേറ്റ് പയ്യന്‍ എന്ന വേഷത്തില്‍ നിന്നും ഇത്തരത്തല്‍ ഒരു മാറ്റം വരുത്തിയത് എന്ന ചോദ്യത്തിന് രസകരമായ ഒരു മറുപടിയാണ് ചാക്കോച്ചന്‍ നല്‍കിയത്.
പണ്ട് ലാലേട്ടനും മമ്മൂക്കയും പൃഥ്വിരാജും ഫഹദും ജയസൂര്യയും നിവിനും ഒക്കെ ചെയ്ത ക്യാരക്ടറും ഇപ്പോള്‍ ചെയ്യുന്ന ക്യാരക്ടറും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. അവരൊക്കെ തന്നെ ഒരുപാട് മാറിയിട്ടുമുണ്ട്. അവര് തുടക്കത്തില്‍ എന്ത് ടൈപ്പ് ക്യാരക്ടേഴ്‌സ് ആണോ ചെയ്തിട്ടുള്ളത് അതില്‍ നിന്നും ഒരുപാട് വ്യത്യാസമായിട്ടാണ് ഇപ്പോള്‍ ചെയ്യുന്നത്
അത്തരത്തില്‍ മാറ്റം ഉള്‍ക്കൊണ്ടത് കൊണ്ടാണ് ഇപ്പോഴും അവര്‍ അഭിനയത്തില്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നതെന്നും ചാക്കോച്ചന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.